പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പഴമക്കാർ പറയുന്നത്. ഒരു ദിവസത്തിലെ ആരോഗ്യവും, ഊർജ്ജസ്വലതയും പ്രധാനം ചെയ്യുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. രാവിലെ ഭക്ഷണം കഴിക്കുമ്പോൾ അവയിൽ പ്രോട്ടീൻ, ആവശ്യമായ ധാതുക്കൾ മുതലായവ ഉൾപ്പെടുത്താൻ ശ്രമിക്കുക.
എല്ലാത്തര ഭക്ഷണവും രാവിലെ കഴിക്കരുത് അവയി;ൽ അടങ്ങിയിരിക്കുന്ന റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റ്, ഉയർന്ന കലോറി മുതലാവായ ആരോഗ്യത്തിന് ഹാനികരമായി ബാധിക്കും. രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സിറിയലുകള്‍
സിറിയലുകള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാരയും കൃത്രിമ രുചികളും നിറങ്ങളും ചേർത്ത സിറിയലുകള്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ കഴിക്കുന്നത് കലോറി കൂടാന്‍ കാരണമാകും.
പേസ്ട്രി
പേസ്ട്രികളും ഡോനട്ടുകളും ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ സാധാരണയായി അനാരോഗ്യകരമായ കൊഴുപ്പുകൾ, ശുദ്ധീകരിച്ച ധാന്യങ്ങൾ, പഞ്ചസാര എന്നിവ അടങ്ങിയതാണ്. ഇവ രാവിലെ കഴിക്കുന്നത് ശരീരത്തിന്‍റെ ഊര്‍ജം നഷ്ടപ്പെടാന്‍ കാരണമാകും.
പ്രോസസ്ഡ് ഭക്ഷണങ്ങൾ
രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല.
പാൻകേക്ക്
പഞ്ചസാരയും കാര്‍ബോഹൈട്രേറ്റും മറ്റും അടങ്ങിയ പാന്‍കേക്കും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാന്‍ കാരണമായേക്കാം.
പാനീയങ്ങൾ
പഞ്ചസാരയും കലോറിയും മറ്റും ധാരാളം അടങ്ങിയ പാനീയങ്ങളും രാവിലെ കുടിക്കുന്നത് ഒഴിവാക്കുക. പഴച്ചാറുകളിലും പഞ്ചസാര അമിതമായി കാണപ്പെടാം. അതിനാല്‍ ഇവയും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക.
- read more…..
- അമ്മമാരുടെ പഴയ ട്രിക്കുകൾ: നരച്ച മുടി കറുക്കാനും ഇനി നരയ്ക്കാതിരിക്കുവാനും ഇവ ഉപയോഗിച്ചു നോക്കു
- രണ്ടു തുള്ളി വെളിച്ചെണ്ണ മതി: ചാടിയ വയറും, പൊണ്ണത്തടിയും പെട്ടന്ന് കുറയും
- ഏത് മീൻ വച്ചും ഈ ചമ്മന്തി ഉണ്ടാക്കാം, മടുക്കാതെ ചോറും കഴിക്കാം
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ഭക്ഷണത്തോടൊപ്പം തൈര് കൂട്ടാറുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിച്ചോളു
വൈറ്റ് ബ്രഡ്
വൈറ്റ് ബ്രഡ് രാവിലെ കഴിക്കുന്നതും ഒഴിവാക്കുക. റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
ഫ്രൈഡ് ഭക്ഷണങ്ങൾ
രാവിലെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. കൊളസ്ട്രോള്‍ കൂടാന്‍ ഇവ കാരണമാകും.
വേവിക്കാത്ത പച്ചക്കറി, പഴങ്ങൾ
രാവിലെ വെറും വയറ്റില്‍ വേവിക്കാത്ത പച്ചക്കറികള്‍ സലാഡായി കഴിക്കുന്നതും പഴങ്ങള്‍ സലാഡായി കഴിക്കുന്നതും ഒഴിവാക്കുക.
ചീസ്
ചീസ്, പനീർ അടങ്ങിയ ഭക്ഷണങ്ങളും ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തരുത്. ഇവ കൊളസ്ട്രോള്‍ കൂടാന്‍ കാരണമായേക്കാം.
കൃത്രിമ രുചികൾ
കൃത്രിമ രുചികളും മധുരവും മറ്റും ചേര്‍ത്ത യോഗര്‍ട്ടും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.