എന്നും പച്ച മീൻ കറി വച്ചും പൊരിച്ചും കഴിച്ചു ശീലിച്ചവരല്ലേ നമ്മൾ? എന്നാൽ ഇന്നൊരു പച്ചമീൻ ചമ്മന്തി ഉണ്ടാക്കിയാലോ?
ആവശ്യമായവ
മാംസമുള്ള മീൻ – 3 എണ്ണം
മഞ്ഞൾ പൊടി – കാൽ സ്പൂൺ
മുളക് പൊടി – ഒരു സ്പൂൺ
കുരുമുളക് പൊടി – അര സ്പൂൺ
∙ഉപ്പ് – പാകത്തിന്
വറ്റൽ മുളക് – എട്ടു മുതൽ പത്തുവരെയെണ്ണം
ചെറിയുള്ളി – പത്തോ പന്ത്രണ്ടോ എണ്ണം
വെളുത്തുള്ളി – മൂന്നോ നാലോ എണ്ണം
കറിവേപ്പില – ഒരു തണ്ട്
തേങ്ങ – അര മുറി ചിരകിയത്
തയാറാക്കുന്ന വിധം
മഞ്ഞൾ പൊടി,മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ്, എന്നീ ചേരുവകൾ നന്നായി മിക്സ് ചെയ്തതിനു ശേഷം മീനിൽ പുരട്ടി കുറച്ചു സമയം വച്ചതിനു ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുത്തു മാറ്റി വയ്ക്കാം.
വറ്റൽ മുളക്, ചെറിയുള്ളി, വെളുത്തുള്ളി കറിവേപ്പില എന്നിവ വെളിച്ചെണ്ണയൊഴിച്ചു നല്ലതു പോലെ വഴറ്റിയെടുക്കുക. തേങ്ങ കൂടി പച്ചമണം മാറുന്നത് വരെ ചെറുതായൊന്നു ചൂടാക്കിയെടുക്കുക. ചെറിയ നിറവ്യത്യാസം വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്.
ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ
ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഗ്യാസും, വയർ പെരുക്കവും? കാരണമിതാണ്
ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?
വറുത്തെടുത്ത മീനിൽ നിന്നും മുള്ളുകൾ മാറ്റി, മാംസം മാത്രം അടർത്തിയെടുക്കുക. നേരത്തെ തയാറാക്കി വച്ചിരിക്കുന്ന വറ്റൽ മുളക്, ചെറിയുള്ളി, വെളുത്തുള്ളി, കറിവേപ്പില, തേങ്ങ, ഉപ്പ്, അടർത്തിവെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ എന്നിവയും ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയതിനു ശേഷം നല്ലതുപോലെ അരച്ചെടുക്കുക. സ്വാദിഷ്ടമായ പച്ചമീൻ കൊണ്ടുള്ള ചമ്മന്തി തയാർ.