വേനൽക്കാലങ്ങളിൽ എന്നുവേണ്ട ക്ഷീണം തോന്നുമ്പോഴെല്ലാം തണുത്ത മോരുകുടിക്കാൻ ആണ് മലയാളികൾക്ക് പ്രിയം.അതിൽ കുറച്ച് എരിവും കൂടിയായാൽ പിന്നെ ഒന്നും പറയണ്ട.ഒരുദിവസത്തെ ക്ഷീണം പോലും ഒറ്റയടിക്ക് മാറ്റാൻ കഴിയും മോരിന്.ആരോഗ്യപ്രദവും എല്ലാവർക്കും ഇഷ്ട്ടപെടുന്നതുമായ മോരിനെ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു.
ചേരുവകൾ
.തൈര് -2 കപ്പ്
.വെള്ളം -1 കപ്പ്
.ഉപ്പ്-1/2 ടീസ്പൂൺ
.പച്ചമുളക്- 2 എണ്ണം (അരിഞ്ഞത്)
.കറിവേപ്പില-6
.പുതിയ ഇഞ്ചി-1 ടീസ്പൂൺ (അരിഞ്ഞത് )
Read more :
. രുചികരം ഈ കിടിലം കോക്ക്ടെയിൽ
. മല്ലിയില ഇനി കേടുവരില്ല :കേടുകൂടാതെ സൂക്ഷിക്കാം ഇങ്ങനെ
. ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
. വൈകുന്നേരത്തെ ചായക്കൊപ്പം: എളുപ്പത്തിലൊരു പലഹാരം
തയ്യാറാക്കുന്നവിധം
ഒരു ഇടത്തരം പാത്രത്തിൽ തൈരും വെള്ളവും ഉപ്പും ഇട്ട് അടിക്കുക. പച്ചമുളക്, കറിവേപ്പില, ഇഞ്ചി എന്നിവ നന്നായി ചതച്ചെടുക്കുക.തൈരിലേക്ക് ഈ ചതച്ചെടുത്തത് നന്നായി ചേർത്തിളക്കുക.ഉപയോഗിക്കുന്നതിനു ഒരു മണിക്കൂർ മുന്നേ തണുപ്പിക്കുക.