അടുക്കളകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് മല്ലിയില എന്നാൽ അധിക കാലം നമ്മുക്ക് കേടുകൂടാതെ സൂക്ഷിച്ചുവെക്കാനും സാധിക്കില്ല.ഏതൊരു കറിയിലും കുറച്ചു ചേർത്താൽ തന്നെ വേറൊരു രുചിയായിരിക്കും നൽകുക.ഇനി മല്ലിയിലയും ദീർഘകാലം കേടുകൂടാതെ നമ്മുക്ക് സൂക്ഷിച്ചുവെക്കാം ഈ പൊടികൈകൾ ഒന്ന് ശ്രമിച്ചുനോക്കൂ.
നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന മല്ലിയിലയിൽ മിക്കവാറും അഴുക്കുകൾ ഉണ്ടാകും നന്നായി കഴുകിയാൽ തന്നെ അതിലെ അഴുക്കിനെ നമുക്ക് കളയാൻ സാധിക്കും.കഴുകി കളയുമ്പോൾ ഒരിക്കലും നമ്മൾ വേരുകൾ മുറിച്ചുമാറ്റരുത്,മാറ്റിയാൽ അത് പെട്ടെന്ന് വാടിപോകുന്നതിനു കാരണമാകും.കഴുകിയെടുത്ത മല്ലിയിലയിൽ നിന്നും വെള്ളം ഒഴിവാക്കാം അതിനായി നിങ്ങൾക്ക് പേപ്പറുകളിൽ വെച്ചോ ഉണങ്ങിയ തുണിയിൽ വെച്ചോ ഈർപ്പം ഒഴിവാക്കാവുന്നതാണ്.
അതിനു ശേഷം ഒരു ജാർ എടുക്കുക,ജാർ ഉപയോഗിക്കുമ്പോ നമ്മൾ അതിൽ ഒട്ടും ഈർപ്പമില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.നല്ല അടച്ചുറപ്പുള്ള ജാർ ആണേൽ ഉത്തമം.അതിൽ നമ്മൾ മല്ലിയിലയുടെ വേരുകൾ മാത്രം മുങ്ങാവുന്നരീതിയിൽ മാത്രം വെള്ളം ഒഴിക്കുക ഒരിക്കലും ബാക്കിയുള്ള ഭാഗങ്ങളിൽ വെള്ളം തട്ടാൻ പാടില്ല.മല്ലിയിലയുടെ ഇലകൾ വെള്ളം തട്ടാത്ത രീതിയിൽ അതിലേക്ക് കടത്തിവെക്കുക. എന്നിട്ട് നന്നായി അടച്ചതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.ആവശ്യാനുസരണം നമ്മുക്ക് എടുത്ത് ഉപയോഗിക്കാം.
വേരുപോയല്ലോ
മല്ലിയിലയുടെ വേരുപോയെന്ന് ഓർത്തു വിഷമിക്കേണ്ട അതിനും വഴിയുണ്ട്.മല്ലിയില നന്നായി കഴുകി എടുത്തതിനുശേഷം ഈർപ്പം വലിച്ചെടുക്കാൻ പേപ്പറിലോ തുണിയിലോ വിടർത്തി ഇടാവുന്നതാണ്.
അതിനുശേഷം നന്നായി അരിഞ്ഞെടുക്കുക ഇത് ഈർപ്പമില്ലാതെ ഒരു പാത്രത്തിൽ നമ്മുക്ക് ഇട്ടതിനു ശേഷം ഫ്രിഡ്ജിൽ വെക്കാവുന്നതാണ്.ഒരു കാര്യം നമ്മൾ ശ്രദ്ധിക്കണം,ആ മല്ലിയിലയുടെ മുകളിൽ ഒരു ടിഷ്യു വെക്കാം ഇത് മല്ലിയിലയിലെ ഈർപ്പം വലിച്ചെടുക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ അടുക്കളയിൽ മല്ലിയില കേടുവരാതെ സൂക്ഷിക്കാം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക