രാജ്യതലസ്ഥാനത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ‘ഡല്‍ഹി ചലോ’ മാർച്ചുമായി കർഷകർ മുന്നോട്ട് പോകുകയാണ്. കർഷകർ പ്രഖ്യാപിച്ച ഈ സമരത്തെ ദേശീയപാതയിലുള്‍പ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും കണ്ണീർവാതകം നിറച്ച ഡ്രോണുകളും ഉപയോഗിച്ച് നേരിടുകയാണ് സർക്കാർ. ഇതിനിടയിൽ മറ്റൊരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. തങ്ങൾക്കുമുന്നിൽ സർക്കാർ ഏർപ്പെടുത്തിയ ബാരിക്കേഡുകളും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി കർഷകർ പരിഷ്കരിച്ച ട്രാക്ടറുകൾ നിരത്തിലിറക്കി എന്നതാണ് ആ പ്രചാരണം.
ഇന്നത്തെ ഫാക്ട് ചെക്കിൽ ഇതിന്റെ വസ്തുതയാണ് അന്വേഷിക്കുന്നത്.
‘ബാരിക്കേഡുകളും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി പരിഷ്കരിച്ച ട്രാക്ടറുകൾ. ഇത് കർഷക സമരമല്ല ( #FarmersProtest ), 2021-ൽ (2021 ജനുവരി 26) അവർ നടത്തിയതു പോലെ ഇന്ത്യയിലേക്കുള്ള അധിനിവേശമാണ്’ എന്ന കുറിപ്പോടെയാണ് ‘മോഡിഫൈഡ് ട്രാക്ടറിന്റെ’ ചിത്രം പ്രചരിക്കുന്നത്.
പോലീസ് നിരത്തിയ ബാരിക്കേഡുകളും കണ്ണീർവാതക പ്രയോഗങ്ങളും ഭേദിച്ചു മുന്നോട്ടു പോകാനാണ് മോഡിഫൈ ചെയ്ത ഈ ട്രാക്ടറുകൾ ഉപയോഗിക്കുന്നതെന്നും പറയുന്നുണ്ട്.
കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ കർഷക പ്രതിഷേധത്തെക്കുറിച്ച് പഞ്ചാബ്, ഹരിയാന, ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയത് സംബന്ധിച്ച റിപ്പോർട്ടുകൾ പ്രകാരം പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ ജില്ലകളിൽ നിന്നുള്ള 25,000 കർഷകരും 5000 ട്രാക്ടറുകളും കർഷക പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൂചിപ്പിച്ച് രഹസ്യാന്വേഷണ ഏജൻസികൾ പൊലീസിന് മുന്നറിയിപ്പ് നൽകിയതായി വ്യക്തമാക്കുന്നു.
കർഷകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കാൻ ചില ട്രാക്ടറുകളിൽ ഹൈഡ്രോളിക് ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും കണ്ണീർ വാതക ഷെല്ലുകളെ നേരിടാൻ ഹാർഡ്-ഷെൽ ട്രെയിലറുകൾ തയ്യാറാക്കി മോഡിഫൈ ചെയ്ത ഈ വാഹനങ്ങൾ ഉപയോഗിച്ച് അവർ ഡ്രില്ലുകളും നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ പറയുന്ന ട്രാക്ടറിന്റെ ചിത്രങ്ങളൊന്നും തന്നെ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടില്ല.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കാൻ ചില ട്രാക്ടറുകളിൽ ഹൈഡ്രോളിക് ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും കണ്ണീർ വാതക ഷെല്ലുകളെ നേരിടാൻ കർഷകർ തീ പ്രതിരോധിക്കുന്ന ഹാർഡ്-ഷെൽ ട്രെയിലറുകൾ തയ്യാറാക്കി ഈ വാഹനങ്ങൾ ഉപയോഗിച്ച് അവർ ഡ്രില്ലുകളും നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ട്രാക്ടറിന്റെ ചിത്രങ്ങളൊന്നും തന്നെ റിപ്പോർട്ടിൽ നൽകിയിട്ടില്ല.
അതുമാത്രവുമല്ല ഒരു മാധ്യമങ്ങളും ഈ മോഡിഫൈ ചെയ്ത ട്രാക്ടറുകളുടെ വാർത്തകളോ അവയുടെ മോഡിഫിക്കേഷൻ വിവരങ്ങളോ നൽകിയിട്ടുമില്ല. രാജ്യത്തു ഇത്രയും വലിയൊരു പ്രധിഷേധം നടക്കുമ്പോൾ തീർച്ചയായും മാധ്യമങ്ങൾ അവിടെയുണ്ടാകുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ലോകത്തെ അറിയിക്കും. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ല.
മോഡിഫൈ ചെയ്ത ട്രാക്ടറിന്റെ ചിത്രം എഐ ആണെന്ന് വ്യക്തമാക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം