തേങ്ങയും വേണ്ട രുചിയും കൂടുതൽ; എളുപ്പത്തിലുണ്ടാകാം തക്കാളി വച്ചൊരു മോര് കറി

ആവി പാറുന്ന ചോറിലേക്ക് ഒരു തൊടം മോര് ഒഴിച്ചാൽ ഏത് ചോറും പെട്ടന്ന് തീരും. എന്നാൽ എന്നും ഒരേ രീതിയിലുള്ള മോര് മടുത്തിട്ടുണ്ടെങ്കിൽ പുതിയൊരു മോര് വിഭവം ഉണ്ടാക്കി നോക്കിയാലോ?

തക്കാളി മോര് കറി 

  • തക്കാളി – 1
  • നല്ല പുളിയുള്ള തൈര് – 1 cup
  • സവാള – 1
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 3 വലുത്
  • പച്ചമുളക് – 4 നെടുകെ കീറിയത് OR എരിവിനനുസരിച്ചു
  • വറ്റൽ മുളക് – 2
  • ഉലുവ – ¼ tsp
  • കടുക് – 1 tsp
  • മഞ്ഞൾ പൊടി – ¼ – ½ tsp
  • കറിവേപ്പില
  • വെളിച്ചെണ്ണ – 2 tbsp
  • ഉപ്പ്
  • വെള്ളം – 1 Cu

ഉണ്ടാക്കുന്ന വിധം 

തൈര്,മിക്സിയിൽ അടിച്ചെടുക്കുക.ശേഷം 1 cup വെള്ളം കൂടി ഒഴിച്ച് mix ചെയ്തു വയ്ക്കുക. തക്കാളി,സവാള,ഇഞ്ചി,വെളുത്തുള്ളി എന്നിവ ചെറുതായി അറിഞ്ഞു വയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്,ഉലുവ എന്നിവ പൊട്ടിക്കുക.ഇവ പൊട്ടി കഴിയുമ്പോൾ കറിവേപ്പില,വറ്റൽ മുളക്,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,സവാള എന്നിവ ചേർത്ത് വഴറ്റുക.

read more…

ഇരിക്കുമ്പോഴും, എഴുന്നേൽക്കുമ്പോഴും മുട്ട് വേദനയുണ്ടോ? കാരണങ്ങൾ ഇതാണ്

‘നസ്‌ലിനെ എനിക്ക് വളരെ ഇഷ്ടമായി: മികച്ച പ്രകടനം’: ‘പ്രേമലു’ സിനിമയെക്കുറിച്ചു പ്രിയദർശൻ

മൂന്നു ദിവസം മുൻപ് വാങ്ങിയ വണ്ടിക്ക് ബ്രയ്ക്കുമില്ല, ഗിയറുമില്ല: ടാറ്റ പഞ്ച് ഇവിക്കെതിരെ യുവാവിന്റെ പരാതി

ഭക്ഷണത്തോടൊപ്പം തൈര് കൂട്ടാറുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിച്ചോളു

Dinner Recipe | ഡിന്നറിന് ഒരു സാലഡ് ആയലോ?

1 മിനുട്ട് വഴറ്റിയതിനു ശേഷം മഞ്ഞൾ പൊടി കൂടി ചേർത്ത് സവാള നന്നായി സോഫ്റ്റ് ആകുന്നതു വരെ വഴറ്റുക. സവാള നന്നായി സോഫ്റ്റ് ആയി കഴിയുമ്പോൾ തക്കാളി ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം 2 മിനുട്ട് അടച്ചു വച്ച് വേവിക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കണം.

തക്കാളി വെന്തു കഴിഞ്ഞാൽ (തക്കാളി വെന്തു ഉടഞ്ഞു പോകരുത്) തീ ഓഫ് ചെയ്തതിനു ശേഷം വെള്ളം mix ചെയ്തു വച്ചിരിക്കുന്ന മോര് ചേർക്കാം. ഉപ്പ് ചേർത്ത് നന്നായി Mix ചെയ്യുക. ഇനി വീണ്ടും തീ ON ചെയ്തു ചെറിയ തീയിൽ കറി ചൂടാകുന്നത് വരെ വയ്ക്കുക.( കറി തിളക്കാൻ പാടില്ല.ചൂടായാൽ മാത്രം മതി). തീ ഓഫ് ചെയ്യാം

tomato morru curry