ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്ന ഇലക്ടറൽ ബോണ്ട് സംവിധാനത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും . ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി പറയുക.
ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേസിൽ കോടതി വിധി പറയുന്നത്. ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് ഹർജിക്കാരുടെ വാദം.
സംഭാവനയുമായി ബന്ധപ്പെട്ട് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും നേരത്തേ കോടതിയിൽ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നു. സംഭാവന നൽകുന്നവരുടെ സ്വകാര്യത മാനിക്കണമെന്നു കേന്ദ്രം വാദിച്ചു. എന്നാൽ സുതാര്യത ഉറപ്പുവരുത്താൻ പേരുകൾ വെളിപ്പെടുത്തണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടായിരുന്നത്.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
















