ഡൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഡൽഹി ചലോ മാർച്ച് സംഘർഷഭരിതം. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു.
പഞ്ചാബിൽ നാളെ ട്രെയിൻ തടയുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം അറിയിച്ചു. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് മറ്റന്നാൾ വിവിധ പിസി കളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും.
‘ഡല്‍ഹി ചലോ’ മാര്‍ച്ചിനെ നേരിടാന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ക്കും കണ്ണീര്‍വാതക ഷെല്ലുകള്‍ക്കും പുറമെ ലോങ് റേഞ്ച് അക്വാസ്റ്റിക് ഡിവൈസ് (എല്‍ആര്‍എഡി) ആയുധങ്ങള്‍ കര്‍ഷകര്‍ക്കുനേരെ പോലീസ് ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ജനകൂട്ടത്തെ നിയന്ത്രിക്കാനാണ് ഉഗ്രശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ പോലീസ് പ്രയോഗിക്കുന്നത്. പ്രതിഷേധക്കാരുടെ കേള്‍വിശക്തിയ്ക്ക് ഇത് തകരാര്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പോലീസുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ പഞ്ചാബ്- ഹരിയാന ശംഭു അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാനാണ് പ്രതിഷേധക്കാരുടെ ശ്രമം. യുവകര്‍ഷകരില്‍ ചിലര്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് വലിച്ചുനീക്കുന്നുമുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകഷെല്ലുകള്‍ പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമാകുകയാണ്. എന്നാല്‍ പോലീസിന്റെ പ്രതിരോധം കര്‍ഷകര്‍ തകര്‍ക്കുന്ന കാഴ്ചകളും അതിര്‍ത്തിയിലുണ്ട്.
കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച നേതാവ് അക്ഷയ് നർവാളിലെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കർഷകർക്കെതിരായ നടപടികൾ തുടരുമ്പോഴും, ചർച്ചയ്ക്ക് തയ്യാറാന്നാണ് കേന്ദ്രസർക്കാന്റെ വാദം.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
















