കൊച്ചി: ആലുവയിൽ റോഡിലേക്ക് തെറിച്ച് വീണ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിൽ. നെടുമ്പാശ്ശേരി സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. സംഭവത്തിൽ കാർ ഉടമയായ യുവതിയെയും പ്രതി ചേർക്കും.
അപകടത്തിൽ പരുക്കേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അപകടമുണ്ടാക്കിയ കാർ കണ്ടെത്തുന്നതിൽ ആലുവ ഈസ്റ്റ് പൊലീസ് നിസ്സംഗത കാട്ടിയെന്ന് ബന്ധുക്കളുടെ പരാതി വാർത്തയായതോടെയാണ് 24 മണിക്കൂറിന് ശേഷം പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്. കങ്ങരപ്പടയിൽ നിന്നാണ് ഈസ്റ്റ് പൊലീസ് കാർ പിടിച്ചെടുത്തത്.
തൃക്കാക്കരയിലെ രഞ്ജിനിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. അപകടം സംഭവിച്ചപ്പോൾ കാർ ഓടിച്ചത് രഞ്ജിനിയുടെ സുഹൃത്തും നെടുമ്പാശ്ശേരി സ്വദേശിയുമായ ഷാൻ ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടി കാറിനടയിൽപ്പെട്ടത് ശ്രദ്ധിച്ചില്ലെന്നാണ് ഷാൻ മൊഴി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. കാറിൽ ഉടമയായ രഞ്ജിനിയുമുണ്ടായിരുന്നു. ഇവരെയും പ്രതിയാക്കും.
കഴിഞ്ഞദിവസം രാവിലെ കുട്ടമശേരിയിലാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത്(ഏഴ്) ആശുപത്രിയില്‍ ചികിത്സയിലാണ്.
അച്ഛന് പ്രജിത്ത് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടി എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി.
അപകടത്തില്‍ പോലീസിന്റെ അലംഭാവം വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയിട്ടും വാഹനം കണ്ടെത്താന്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഇന്‍സ്പെകടര്‍ക്ക് രേഖാമൂലം പരാതി നല്‍കാനാണ് പോലീസുകാര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച രാവിലെ 10 ന് കാര്‍ കണ്ടെത്തിയത്.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
















