പതിനായിരത്തിൽ താഴെ വിലയ്ക്ക് ഇതിലും മികച്ച ഫോണ്‍ ഇനി ലഭിക്കില്ല; ഇൻഫിനിക്സ് ഹോട്ട് 40ഐ രണ്ട് ദിവസത്തിനകം വിപണിയിലെത്തും!!!!

ഇന്ത്യൻ സ്മാർ‌ട്ട് ഫോണ്‍ മാർക്കറ്റില്‍ ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണുകള്‍ പുറത്തിറക്കുന്നതില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ചൈനീസ് സ്മാർട്ട് ഫോണ്‍ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്.ഇതിനോടകം തന്നെ നിരവധി ഫോണുകള്‍ ഇൻഫിനിക്സ് ഇന്ത്യൻ സ്മാർട്ട് ഫോണ്‍ വിപണിയില്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ പല ഫോണുകള്‍ക്കും 10,000 രൂപയില്‍ താഴെയാണ് വില.

   

ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഫോണ്‍ കൂടി എത്തിക്കാൻ തയ്യാറായിരിക്കുകയാണ് കമ്ബനി. ഇൻഫിനിക്സിന്റെ ഹോട്ട് 40 ഐ ഫെബ്രുവരി 16ന് ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. 10,000 രൂപയില്‍ കുറവായിരിക്കും ഈ ഫോണിന്റെയും വില. എന്നിരുന്നാലും ഒരു മിഡ് ബഡ്ജറ്റ് ഫോണില്‍‌ നിന്നുള്ള ഫീച്ചറുകള്‍ എല്ലാം തന്നെ ഇൻഫിനിക്സ് ഹോട്ട് 40ഐയില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. നേരത്തെ തന്നെ ഈ ഫോണ്‍ കമ്ബനി ചൈനയില്‍ അവതരിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ നവംബറില്‍ ഈ ഫോണ്‍ ഇൻഫിനിക്സ് സൗദിയിലും അവതരിപ്പിച്ചു. ഇതിന് ശേഷമാണ് ഈ ഫോണ്‍ ഇപ്പോള്‍ ഇന്ത്യൻ വിപണിയില്‍ എത്തിക്കാനായി ഇൻഫിനിക്സ് തയ്യാറായിരിക്കുന്നത്. ഇന്ത്യയിലെ ലോഞ്ചിനോട് അനുബന്ധിച്ച്‌ ഇൻഫിനിക്സ് ഹോട്ട് 40 ഐയുടെ ചില സവിശേഷതകള്‍ കമ്ബനി പുറത്ത് വിട്ടിട്ടുണ്ട്. ഇവ എന്തെല്ലാമാണ് എന്ന് വിശദമായി പരിശോധിക്കാം. 6.56 ഇഞ്ച് എച്ച്‌ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലേയാണ് ഈ ഫോണിനായി ഇൻഫിനിക്സ് തയ്യാറാക്കിയിരിക്കുന്നത്.
 
ഈ സ്ക്രീനിന് 90 Hz പുതുക്കല്‍ നിരക്കും അവകാശപ്പെടാൻ സാധിക്കുന്നതാണ്. MediaTek Helio G88 SoC ആണ് ഈ ഫോണിന് കരുത്ത് നല്‍കുന്നത്. 8 ജിബി വരെ റാമും 256 ജിബി ഇൻബില്‍റ്റ് സ്റ്റോറേജും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്റ്റോറേജില്‍ നിന്ന് ഉപയോഗിക്കാത്ത സ്പേസ് വെർച്വല്‍ റാമായും ഉപയോഗിക്കാവുന്നതാണ്. 8 ജിബി വരെ ഇത്തരത്തില്‍ പരമാവധി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഇൻഫിനിക്സ് അറിയിച്ചിരിക്കുന്നത്.
 
ഫെബ്രുവരി 16ആം തിയതി ഉച്ചയ്ക്ക് 12 മണിക്ക് തന്നെ ഈ ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നതായിരിക്കും ഇതേ ദിവസം തന്നെ ഇന്ത്യയില്‍ വില്‍പനയും ആരംഭിക്കുന്നതാണ്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണുകള്‍ വില്‍പനയ്ക്ക് എത്തുന്നത്. 8,000 രൂപയ്ക്കും 9,000 രൂപയ്ക്കും ഇടയില്‍ ആയിരിക്കും ഈ ഫോണിന്റെ വില. ബഡ്ജറ്റിന് അനുസരിച്ച പെർഫോമൻസ് തന്നെ ഈ ഫോണില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.