ന്യൂഡൽഹി: മാസപ്പടി ഇടപാടിൽ നടന്നത് സംസ്ഥാനം കണ്ടതിൽവച്ച് ഏറ്റവും വലിയ കൊള്ളയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കരിമണൽ കന്പനിയുടെ കരാർ റദ്ദാക്കാൻ നാല് വർഷം കാത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു. 2019 മുതൽ ഫയൽ മുന്നിൽവന്നിട്ടും പിണറായി നടപടി എടുത്തില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
സിഎംആര്‍എലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിനുശേഷം മാത്രമായിരുന്നു. ഉത്തരവ് ഇറക്കിയത് 2023 ഡിസംബർ 18നാണ്. അതേസമയം 2019 ലെ കേന്ദ്ര നിയമ പ്രകാരം തന്നെ കരാർ റദ്ദാക്കാമായിരുന്നു. ആറ്റമിക് ധാതു ഖനനം പൊതു മേഖലയിൽ മാത്രമാക്കിയായിരുന്നു കേന്ദ്ര നിയമം.
വന്യജീവി ആക്രമണ വിഷയത്തിൽ നിയമസഭയിലെ പ്രമേയത്തിനെതിരെയും കേന്ദ്രമന്ത്രി വിമർശനമുന്നയിച്ചു. പ്രമേയം കേരള നിയമസഭയെ അപഹാസ്യമാക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ഭരണ പ്രതിപക്ഷ പാർട്ടികൾ മുൻപും പ്രമേയം പാസാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും വന മന്ത്രിയും എന്തിനാണ് ഭരിക്കാനിരിക്കുന്നതെന്നും കേന്ദ്ര ഭേദഗതിയിൽ എന്ന് മാറ്റമാണ് വേണ്ടതെന്നും വി മുരളീധരൻ ചോദിച്ചു. 32 കോടി രൂപ കേന്ദ്രം നൽകി. ആ തുക സംസ്ഥാനം എന്തു ചെയ്തുവെന്നും കേന്ദ്രമന്ത്രി ചോദ്യമുന്നയിച്ചു. 2017 മുതൽ 700 ലേറെ പേരാണ് കൊല്ലപ്പെട്ടത്. കേരളം എന്തു നടപടിയെടുത്തു.വെന്ന് ചോദിച്ച കേന്ദ്രമന്ത്രി കേന്ദ്രത്തിൻ്റെ നിർദേശം നടപ്പിലാക്കിയില്ലെന്നും വിമർശിച്ചു.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
















