റെഡ്മി എ സീരീസിലേക്ക് പുതിയ സ്മാർട്ഫോണ്‍. റെഡ്മി എ3 സ്മാർട്ഫോണ്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയാ ടെക്ക് ഹീലിയോ ജി36 പ്രൊസസറില്‍ പ്രവർത്തിക്കുന്ന റെഡ്മി എ3 മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് വിപണിയിലെത്തുക.
മൂന്ന് റാം-സ്റ്റോറേജ് വേരിയന്റുകളും ഫോണിനുണ്ട്. 8 എംപി ഡ്യുവല്‍ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 10 വാട്ട് ചാർജിങ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്മി എ2 സ്മാർട്ഫോണിന്റെ പിൻഗാമിയാണ് റെഡ്മി എ3.
വില
- 3 ജിബി റാം+ 64 ജിബി സ്റ്റോറേജ് – 7299 രൂപ
- 4 ജിബി റാം + 128 ജിബി സ്റ്റോറേജ് – 8299 രൂപ
- 6 ജിബി റാം + 128 ജിബി സ്റ്റോറേജ് – 9299 രൂപ
കളർ ഓപ്ഷനുകള്‍- മിഡ്നൈറ്റ് ബ്ലാക്ക്, ലേക്ക് ബ്ലൂ, ഒലീവ് ഗ്രീൻ
വിതരണക്കാർ- ഫ്ളിപ്പ്കാർട്ട്, എംഐ.കോം, ഷാവോമിയുടെ റീട്ടെയില്‍ പങ്കാളികള്‍
വില്‍പന ആരംഭിക്കുന്ന തീയ്യതി – ഫെബ്രുവരി 23
റെഡ്മി എ3 സവിശേഷതകള്‍
ഓപ്പറേറ്റിങ് സിസ്റ്റം- ആൻഡ്രോയിഡ് 13 ഗോ എഡിഷൻ
ഡിസ്പ്ലേ – 6.71 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്പ്ലേ (120 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്, 90 ഹെർട്സ് റിഫ്രഷ് റേറ്റ്), കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, വാട്ടർ ഡ്രോപ്പ് നോച്ച്,
പ്രൊസസർ- ഒക്ടാകോർ മീഡിയാടെക്ക് ഹീലിയോ ജി36 പ്രൊസസർ
സ്റ്റോറേജ്- 3 ജിബി, 4 ജിബി, 6 ജിബി റാം വേരിയന്റുകള്‍ 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ്, 12 ജിബി വരെയുള്ള മെമ്മറി കാർഡ് ഉപയോഗിക്കാം.
ക്യാമറ – ഡ്യുവല്‍ റിയർ ക്യാമറ, 8 എംപി പ്രൈമറി സെൻസർ, സെക്കൻഡറി സെൻസർ, 5 എംപി സെല്‍ഫി ക്യാമറ
കണക്ടിവിറ്റി – 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എജിപിഎസ്, മൈക്രോ യുഎസ്ബി പോർട്ട്, ഗ്ലോനാസ്, 3.5 എംഎം ഓഡിയോ ജാക്ക്,
ഒതന്റിക്കേഷൻ– സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക