കോയമ്പത്തൂർ : നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ചെറിയ ജീവികളാണ് നിമാവിരകൾ അത് കൊണ്ട് തന്നെ അവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ കർഷകർ അറിയാതെ പോവുകയാണ് പതിവ്.
ഇവയെ കുറിച്ച് വടസിത്തൂരിലെ കർഷകർക്ക് ബോധവത്കരണ ക്ലാസുകൾ നൽകുകയാണ് അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ റാവെ വിദ്യാർത്ഥികൾ.
പച്ചക്കറികളിൽ കൂടുതലായി കാണപ്പെടുന്ന ഇവ വായിലുള്ള സൂചി പോലുള്ള അവയവം കൊണ്ട് വേരുകളിൽ മുറിവുകൾ ഉണ്ടാകുകയും പല ദ്രാവകങ്ങൾ കുത്തി വെച്ച് കോശങ്ങളിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ചിലപ്പോൾ ചെടികൾ അഴുക്കുകയും ചില സന്ദർഭങ്ങളിൽ മുഴകൾ രൂപപ്പെടുകയും ചെയുന്നു.
Read more…….
. വനംമന്ത്രി എ.കെ. ശശീന്ദ്രനെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് എന്‍.സി.പിയുടെ കത്ത്
. പിറന്നാളാഘോഷത്തിന് ഒത്തുകൂടി: ഷാൻ വധക്കേസിൽ ജാമ്യത്തിലുള്ള പ്രതി അടക്കം 10 ഗുണ്ടകൾ പിടിയിൽ
. കള്ളപ്പണം വെളുപ്പിക്കൽ:സമീര്‍ വാങ്കഡെയ്ക്കെതിരായ കേസിൻ്റെ അന്വേഷണം ഡൽഹിയിലേക്ക് മാറ്റിയതായി ഇഡി
തെങ്ങ്, വാഴ, തക്കാളി, മുളക് തുടങിയ ചെടികളിലെ നിമാവിരകളുടെ ആക്രമണ ലക്ഷണങ്ങളും അവയുടെ നിയന്ത്രണ മാർഗങ്ങളും വിദ്യാർത്ഥികൾ കർഷകരിലേക്ക് എത്തിച്ചു.
കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ,റാവെ കോർഡിനേറ്റർ ഡോ ശിവരാജ് പി, ക്ലാസ്സ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. സത്യപ്രിയ ഇ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ.പ്രിയ ആർ, ഡോ.പാർത്ഥസാരഥി എസ്, ഡോ.വിആർ.മഗേശൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളായ കീർത്തന,നവ്യ,സായ് ശ്രേയ, ഐശ്വര്യ, ആദിത്യൻ, കാവ്യ, ആർദ്ര, സായ് ശോഭന, സോനിഷ്, നിദിൻ, ദേവിക, സിവാനി, പൃഥ്വിരാജ്, ഗോപിക, സുധീന്ദ്ര എന്നിവർ പരിപാടി സംഘടിപ്പിച്ചത്.