തിരുവനന്തപുരം: വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എന്‍.സി.പി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്ക് കത്തു നല്‍കി. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ത്തന്നെ ഈ നീക്കവുമായി പാര്‍ട്ടി രംഗത്തു വന്നത് എന്‍.സി.പിയിലെ തമ്മിലടി പുറം ലോകമറിയട്ടെ എന്ന ുകരുതിയാണ്. ഇടതു മുന്നണിയിലെ ഘടകകക്ഷിയായ എന്‍.സി.പിയുടെ ഏകമന്ത്രി കൂടിയായ എ.കെ..ശശീന്ദ്രന്‍ പാര്‍ട്ടിക്കു തലവേദന ആയിരിക്കുകയാണെന്നാണ് നേതൃത്വം പറയുന്നത്. ശശീന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് എന്‍.എ.മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്ക് കത്തും നല്‍കിക്കഴിഞ്ഞു.പാര്‍ട്ടിയിലെ മറ്റൊരു എം.എല്‍.എ തോമസ് കെ.തോമസ്സിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മഖ്യമന്ത്രിക്കു കത്തു നല്‍കിയ ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കാണുകയും ചെയ്തു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അഴിച്ചു പണി നടന്നതേയുള്ളൂ. കടന്നപ്പള്ളി രാമചന്ദ്രനും, കെ.ബി ഗണേശ് കുമാറും മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തിട്ട് അധികകാലമായില്ല.
ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം ഭരണം പങ്കിടുമെന്ന കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു മാറ്റം. ഈ സാഹചര്യത്തില്‍ എന്‍.സി.പി മന്ത്രിയുടെ കാര്യത്തിലും ഒരു മാറ്റം വേണമെന്നാണ് ആ പാര്‍ട്ടിയുടെ ഉള്ളില്‍ നിന്നു തന്നെയുള്ള ആവശ്യം. എങ്കിലും എ.കെ. ശശീന്ദ്രന്‍ എല്ലാക്കാലത്തും മന്ത്രിയാകുമ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒന്നാം പിണറായി മന്ത്രിസഭാ കാലത്താണ് പൂച്ചക്കുട്ടി വിവാദത്തെ തുടര്‍ന്ന് രാജിവെയ്‌ക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് വീണ്ടും മന്ത്രിസഭയിലെത്തിയെങ്കിലും വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. ഇപ്പോള്‍ വന്ൃമൃഗങ്ങള്‍ മനുഷ്യരെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് വിവാദമായരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണയാണ് ശശീന്ദ്രന് ഇതുവരെ ലഭിച്ചിട്ടുള്ളത്. പല പ്രതിസന്ധി ഘട്ടങ്ങളും കടക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
എന്നാല്‍, മുന്നണി മര്യാദയനുസരിച്ച് പാര്‍ട്ടി കത്ത് നല്‍കിയാല്‍ അത് പരിഗണിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയ്ക്കാവില്ല എന്നതാണ് കീഴ് വഴക്കം. അതേസമയം, താന്‍ രാജി വയ്ക്കുന്ന പ്രശ്നമേ ഉദിയ്ക്കുന്നില്ലെന്നാണ് മന്ത്രി ശശീന്ദ്രന്റെ നിലപാട്. ഈ മാസം 6ന് അജിത് പവാര്‍ വഭാഗത്തെ എന്‍.സി.പിയുടെ ഔദ്യോഗിക വിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്‍.എ മുഹമ്മദ് കുട്ടിയെയാണ് കേന്ദ്ര നേതൃത്വം സംസ്ഥാന പ്രസിഡന്റായി നിയമിച്ചതും. ഈ സാഹചര്യത്തിലാണ് എ.കെ ശശീന്ദ്രനെ മാറ്റി തല്‍ സ്ഥാനത്ത് എന്‍.ഡി.സി ഔദ്യോഗിക പക്ഷത്തിന്റെ നോമിനിയായ തോമസ് കെ.തോമസ് എം.എല്‍.എയെ മന്ത്രിയാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവും, എന്‍.സി.പി കേന്ദ്ര നേതൃത്വം സംസ്ഥാന പ്രസിഡന്റായി നിയമിച്ച ഉത്തരവിന്റെ പകര്‍പ്പും ചേര്‍ത്താണ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക