മാളികപ്പുറത്തിനു ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘ജയ് ഗണേഷ്’: ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു

ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ ചിത്രത്തിന്റെ ട്രൈലർ പുറത്തിറക്കി.

മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഒരു ക്രിമിനൽ ലോയറുടെ വേഷമാണ് ജോമോൾക്ക്.

 

 

ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കും.

ത്രില്ലർ പശ്ചാത്തലത്തിൽ ഫാമിലി എന്റർടൈനറായി ഒരുക്കുന്ന ചിത്രത്തിന് കുട്ടികളും മുതിർന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്ന രീതിയിലുളള കഥാഖ്യാനമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

മാളികപ്പുറത്തിന് ശേഷം ഉണ്ണി അഭിനയിക്കുന്ന മലയാള സിനിമയാണ് ജയ് ഗണേഷ്. ഇതിനിടയിൽ വെട്രിമാരന്റെ തിരക്കഥയിൽ ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത ​ഗരുഡൻ എന്ന തമിഴ് സിനിമയും ഉണ്ണി ചെയ്തിരുന്നു. ശശികുമാറും സൂരിയും ആയിരുന്നു അതിലെ മറ്റു താരങ്ങൾ.

Read more…….

വടകര റൂറൽ എസ്.പിയുടെ ഭാര്യ രാവിലെയും വൈകുന്നേരവും ബീച്ചിലെത്തുന്നത് പൊലീസ് വാഹനത്തിൽ

പിറന്നാളാഘോഷത്തിന് ഒത്തുകൂടി: ഷാൻ വധക്കേസിൽ ജാമ്യത്തിലുള്ള പ്രതി അടക്കം 10 ഗുണ്ടകൾ പിടിയിൽ

രാജസ്ഥാനിൽ സ്കൂളുകളിൽ സൂര്യനമസ്കാരം നിർബന്ധമാക്കി ബി.ജെ.പി സർക്കാർ; എതിർപ്പുമായി ഹൈകോടതിയിൽ ഹരജി

ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ

ഡോ. വന്ദന ദാസ് കൊലകൊലക്കേസ്: ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.

എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റിൽസ് നവീൻ മുരളി.

ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.