കരൾ പകുത്തുനൽകാൻ പാതിയായവൾ തയ്യാർ ഇനി വേണ്ടത് സുമനസ്സുകളുടെ സഹായം

തിരുവനന്തപുരം:ഭർത്താവിന്റെ ജീവനുവേണ്ടി പോരാടുകയാണ് അഞ്ജു,മുട്ടാത്ത വാതിലുകളില്ല.തിരുവനന്തപുരം ജഗതി സ്വദേശി മനോജ് 7 വർഷങ്ങൾക്ക് മുന്നേ ആണ് കരൾ രോഗത്തിന് അടിമപെടുന്നത്. ഓട്ടോ ഡ്രൈവർ ആയ മനോജിന്റെ കുടുംബത്തിന് ഒരുദിനത്തെ ചെലവ് തന്നെ പ്രയാസകരമാണ്.അടിയന്തര ശസ്ത്രക്രിയ്ക്ക് സാമ്പത്തിക സഹായം തേടുകയാണ് ഈ കുടുംബം.കരൾ പകുത്തുനൽക്കാൻ ഭാര്യ അഞ്ജു തയ്യാറാണ് എന്നാൽ ശസ്ത്രക്രിയയ്ക്കും മരുന്നുകൾക്കും പണം തികയില്ല.മാർച്ച് അവസാനത്തിൽ നടക്കേണ്ട ശസ്ത്രക്രിയക്ക് ഇതുവരെയും പണം കണ്ടെത്താനാകത്തെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.


ഭർത്താവിന്റെ ജീവനുവേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് ആദ്യം ചികിത്സക്ക് എത്തിയത് എന്നാൽ കരൾ മാറ്റിവെക്കാൻ സാധിച്ചില്ല.പോണ്ടിച്ചേരി വരെ അഞ്ജു മനോജിനെക്കൊണ്ട്പോയി എന്നാൽ അവിടെ നിന്നും മടങ്ങേണ്ടിവന്നു.അഞ്ജുവിന്റെ പരിശ്രമത്തിനൊടുവിൽ ആരോഗ്യമന്ത്രിയുടെ സഹായത്തിൽ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് അനുമതി ലഭിച്ചു.എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചെലവുകൾക്കും ഉള്ള പണം ഇല്ല.

സുമനസ്സുകൾ സഹായിച്ചാൽ ആ കുടുംബത്തിലെ നാഥനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൻ ആദിത്യൻ  ആണ് ആകെ ഉള്ളത്.അവന്റെ സ്കൂൾ ഫീസ് പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.പ്രണയ വിവാഹമായമായിരുന്നു അഞ്ജുവിന്റേയും മനോജിന്റെയും അന്ന് മുതൽ വീട്ടുകാരുടെ സഹകരണവും ഇല്ലാതായി.കരൾ രോഗം തിരിച്ചറിഞ്ഞതുമുതൽ  ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സുമനസ്സുകൾ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയിൽ .20 ലക്ഷം ചെലവുവരുന്ന ശസ്ത്രക്രിയക്ക് എല്ലാവരുടെയും സഹായം ലഭിച്ചാൽ അനാഥമാവില്ല ഈ കുടുംബം.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News