കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി കർഷകർക്ക് മണ്ണിലെ ഈർപ്പം നിലനിർത്തുന്ന മാർഗങ്ങൾ വിദ്യാർത്ഥികൾ പരിചയപെടുത്തി.
ഭൂമിയുടെ പുതപ്പാണ് മണ്ണ്. അത് ഇല്ലാതെ അയാൽ കൃഷികൾ ഒന്നും തന്നെ വിളയുന്നതല്ല. മണ്ണിന്റെ മേൽമണ്ണ് ഒലിച്ചു പോയാൽ ജലാംശം പിടിച്ചു നിർത്താൻ ഉള്ള കഴിവ് മണ്ണിന് നഷ്ടപ്പെടും.
ഇതിന് പരിഹാരമായി ആണ് വിദ്യാർത്ഥികൾ മണ്ണിലെ ജലാംശം നിലനിർത്തുന്ന മാർഗങ്ങൾ കർഷകർക്ക് മുന്നിൽ പരിചയപെടുത്തിയത്പുതയിടൽ,വിള ഭ്രമണം തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചാൽ കർഷകർക്ക് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
Read more…….
. കൂൺകൃഷിയുടെ സാധ്യതകളെ കർഷകർക്ക് മുന്നിൽ പരിചയപ്പെടുത്തി കാർഷിക വിദ്യാർത്ഥികൾ
. സോയിൽ ഹെൽത്ത് കാർഡിനെ സംബന്ധിച്ച് കാർഷിക വിദ്യാർഥികൾ ബോധവത്കരണം നടത്തി
. അക്വേറിയം മത്സ്യങ്ങള്ക്കുള്ള തീറ്റ ഉണ്ടാക്കിയാലോ….
. പരിപാലനം ശ്രദ്ധിച്ചാൽ മുടക്കമില്ലാതെ കോഴിമുട്ട ഗ്യാരണ്ടി
. അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കർഷകർക്കായി വിത്ത് പ്രൈമിംഗ് സാങ്കേതികവിദ്യ പരിചയപ്പെടുത്തി
പുതയിടൽ മണ്ണിലെ ജലാംശത്തെ ആവിയായി പോകാതെ മണ്ണിൽ തന്നെ സംരക്ഷിക്കുന്നു.വേനൽകാലത്ത് ഈർപ്പം നിലനിൽക്കുന്ന മണ്ണ് ആണേൽ കൃഷിക്ക് അത് വളരെ അധികം അനുയോജ്യമാകും.
വരമ്പുകളും, ചാലുകളും നിർമ്മിക്കുന്നത് വഴിയും മണ്ണിലെ ജലാംശത്തെ നമുക്ക് സംരക്ഷിക്കാൻ ആകും എന്ന് വിദ്യാർത്ഥികൾ പറഞ്ഞു കൊടുത്തു.
കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.