തിരുവനന്തപുരം: സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേർച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം കാർഷിക സർവകലാശാലാ ജനറൽ കൗൺസിൽ യോഗം തള്ളി. ഗവർണറുടെ നിർദേശപ്രകാരം ചേർന്ന യോഗം, നിയമസഭ പാസാക്കിയ സർവകലാശാലാ നിയമ ഭേദഗതി രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ സേർച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നൽകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
പ്രോ ചാൻസലർ കൂടിയായ കൃഷിമന്ത്രി പി.പ്രസാദും എൽഡിഎഫ് തീരുമാനത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. മുൻ വിസിയും ഫാർമേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനുമായ ഡോ. പി.രാജേന്ദ്രനെ സേർച് കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ പ്രതിനിധിയായി തിരഞ്ഞെടുക്കണമെന്ന ഔദ്യോഗിക പ്രമേയം വിസി ഡോ. ബി. അശോക് അവതരിപ്പിച്ചു. കോൺഗ്രസിലെ 4 അംഗങ്ങൾ ഇതിനെ അനുകൂലിച്ചപ്പോൾ സിപിഎമ്മിന്റെയും സിപിഐയുടെയും അംഗങ്ങളും ഔദ്യോഗിക അംഗങ്ങളും പ്രമേയം തള്ളണമെന്ന് ആവശ്യപ്പെട്ടു. നാലിനെതിരെ 19 വോട്ടിനു പ്രമേയം തള്ളി.
Read more:
- തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം; പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു
- കണ്ണൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
- ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിച്ചു
- ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
- ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക