കൊട്ടിയൂർ (കണ്ണൂർ): കൊട്ടിയൂർ പന്നിയാംമലയിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂർ മൃഗശാലയിലേക്കു കൊണ്ടുവരുന്ന വഴി അർധരാത്രിയോടെയാണ് കടുവ ചത്തത്. കടുവയുടെ പോസ്റ്റുമോർട്ടം ഇന്ന് വയനാട് പൂക്കോട് വെച്ച് നടത്തും. കമ്പിവേലിയിൽ കുടുങ്ങിയതിനെ തുടർന്ന് കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു.
ഇന്നലെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലായിരുന്നു കടുവയെ കൂട്ടിലാക്കിയത്. ചൊവ്വാഴ്ച പുലർച്ച നാല് മണിയോടെയാണ് വേലിയിൽ കുടുങ്ങിയ കടുവയെ നാട്ടുകാർ കണ്ടത്. റബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. കടുവയുടെ വലതുകൈ കമ്പിയിൽ കുരുങ്ങിയ നിലയിലായിരുന്നു.
രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി രക്ഷാപ്രവർത്തനം തുടങ്ങി. 11 മണിയോടെ വയനാട്ടിൽനിന്ന് എത്തിയ ഡോക്ടർമാരുടെ വിദഗ്ധ സംഘം ജീപ്പിൽനിന്ന് കടുവയെ മയക്കുവെടിവെച്ചു. തുടർന്ന് അരമണിക്കൂറോളം കാത്തിരുന്ന് മയങ്ങി എന്ന് ഉറപ്പുവരുത്തിയശേഷം കടുവയെ വലയിലാക്കി. ശേഷം ലോറിയിൽ സൂക്ഷിച്ച കൂട്ടിലേക്ക് മാറ്റി കണ്ടപ്പുനം വനം ഓഫിസ് പരിസരത്തെത്തിച്ചു.
കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാൻ വനംവകുപ്പ് ശ്രമിച്ചപ്പോൾ നാട്ടുകാർ ശക്തമായി എതിർത്തതോടെയാണ് തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകാൻ തീരുമാനമായത്. തുടർന്ന് തൃശൂർ മൃഗശാലയിൽ കടുവയെ പാർപ്പിക്കാനും ചികിത്സക്കുമുള്ള ഒരുക്കം നടത്തിയിരുന്നു. എന്നാൽ, തൃശൂരിലേക്ക് കൊണ്ടുപോകുന്ന വഴി കടുവ ചാവുകയായിരുന്നു.
Read more:
- തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം; പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു
- ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്
- ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ചു
- ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
- ന്യൂയോർക്ക് സിറ്റി സബ്‌വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക