മാലി: നിയമവിരുദ്ധ വ്യാപാരം നടത്തിയ 43 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള 186 പേരെ മാലദ്വീപ് നാടുകടത്തി. ബംഗ്ലാദേശ്- 83, ഇന്ത്യ- 43, ശ്രീലങ്ക- 25, നേപ്പാള്‍- 8 എന്നിങ്ങനെയാണ് നാടുകടത്തപ്പെട്ടവരില്‍ കൂടുതല്‍ പേരുള്ള രാജ്യങ്ങള്‍.
അതേസമയം, ചൈനയില്‍ നിന്നുള്ള ആരേയും നാടുകടത്തിയിട്ടില്ല. എപ്പോഴാണ് ഇത്രയും പേരെ നാടുകടത്തിയതെന്നത് വ്യക്തമല്ല.
വിദേശികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച വരുമാനം ഉപയോഗിച്ച് രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മാലിദ്വീപ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ബിസിനസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി ആഭ്യന്തര സുരക്ഷാ മന്ത്രി അലി ഇഹുസന്‍ പറഞ്ഞു. രജിസ്ട്രേഡ് ഉടമയ്ക്ക് പകരം വിദേശികള്‍ നടത്തുന്ന ബിസിനസുകള്‍ക്കാണ് പിടിവീഴുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മറ്റൊരു പേരില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം വിദേശിയുടെ പങ്കാളിത്തത്തോടെ മാലദ്വീപ് റുഫിയ സ്വകാര്യ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന ബിസിനസുകളെയാണ് കണ്ടെത്തിയത്. ഇത്തരം ബിസിനസുകള്‍ അടച്ചുപൂട്ടാനും അവ നടത്തുന്ന വിദേശികളെ നാടുകടത്താനും മന്ത്രാലയം പ്രവര്‍ത്തിക്കുന്നതായി ഇഹുസന്‍ അറിയിച്ചു.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു