ജംഷേദ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരഭ് തിവാരി പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫിയില്‍ ഝാര്‍ഖണ്ഡിനായി കളിക്കുന്ന 34-കാരനായ താരം രാജസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരം തന്റെ അവസാനത്തേതാകുമെന്നാണ് പ്രഖ്യാപിച്ചത്. യുവതാരങ്ങൾക്കു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനാണു വിരമിക്കുന്നതെന്നു സൗരഭ് തിവാരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
‘‘സ്കൂൾ കാലത്തിനു മുൻപേ തുടങ്ങിയ ഈ യാത്ര അവസാനിപ്പിക്കുന്നതു കുറച്ചു ബുദ്ധിമുട്ടോടെയാണ്. എന്നാൽ പറ്റിയ സമയം ഇതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദേശീയ ടീമിലും ഐപിഎല്ലിലും ഇടമില്ലെങ്കിൽ, സംസ്ഥാന ടീമിലെ സ്ഥാനം ഒരു യുവതാരത്തിനായി ഒഴിഞ്ഞു കൊടുക്കുന്നതാണു നല്ലത്. യുവതാരങ്ങൾക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഈ തീരുമാനം എടുക്കുന്നത്.’’– സൗരഭ് തിവാരി പ്രതികരിച്ചു.
‘‘എന്റെ പ്രകടനം പരിഗണിച്ചല്ല ഇങ്ങനെയൊരു തീരുമാനം. രഞ്ജി ട്രോഫിയിലും കഴിഞ്ഞ സീസണിലും എന്റെ പ്രകടനം നിങ്ങൾക്കു മുന്നിലുണ്ട്. ക്രിക്കറ്റ് മാത്രമാണ് എനിക്ക് അറിയാവുന്ന കാര്യം. അതുകൊണ്ടു തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഇനിയും പ്രവർത്തിക്കും. രാഷ്ട്രീയ പ്രവേശനത്തിനായി ഓഫറുകളുണ്ടായിരുന്നെങ്കിലും ഞാൻ അക്കാര്യം ആലോചിച്ചിട്ടില്ല.’’– സൗരഭ് തിവാരി പറഞ്ഞു.
11-ാം വയസില്‍ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച തിവാരി 2006-07 സീസണിലാണ് രഞ്ജി ട്രോഫിയില്‍ അരങ്ങേറുന്നത്. 2008-ല്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്നു. 2010-ല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്ത പ്രകടനം താരത്തെ ശ്രദ്ധേയനാക്കി. സീസണില്‍ 419 റണ്‍സ് നേടി തിവാരിക്ക് പിന്നാലെ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തി. പക്ഷേ അരങ്ങേറ്റത്തിനായി 2010 ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ഇന്ത്യന്‍ ജേഴ്സിയില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റൈസിങ് പുണെ സൂപ്പര്‍ ജയന്റ്സ് ടീമുകള്‍ക്കായും സൗരഭ് കളിച്ചിട്ടുണ്ട്.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു