ആലുവ: ഓട്ടോയില്‍ നിന്ന് വീണ തെറിച്ചുവീണ ഏഴ് വയസ്സുകാരന് പിന്നില്‍ നിന്ന് വന്ന കാറിടിച്ച് ഗുരുതര പരിക്ക്. വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന് നിഷികാന്ത് പി. നായര്‍ക്കാണ് പരിക്കേറ്റത്.
ആലുവ കുട്ടമശേരിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. അച്ഛൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോയിൽ നിന്ന് റോഡിലേക്ക് വീണ കുട്ടി എഴുന്നേല്ക്കാൻ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാർ നിർത്താതെ പോയി.
പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാറിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷിക്കാൻ തയാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു