തിരുവനന്തപുരം: ഇന്ത്യൻ ആർമിയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫീസ് അസി/ സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് തെരഞ്ഞെടുപ്പ് . ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 21-ന് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (ഓൺലൈൻ), റിക്രൂട്ട്മെന്റ് റാലി എന്നിങ്ങനെ 2 ഘട്ടങ്ങളിലായാണ് അഗ്നിവീറുകളുടെ റിക്രൂട്ട്മെന്റ്. എല്ലാ ഉദ്യോഗാർഥികളും www.joinindianarmy.nic.in എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് അവരുടെ യോഗ്യതാ നില പരിശോധിച്ച് അവരുടെ പ്രൊഫൈൽ സൃഷ്ടിക്കുക. ഓൺലൈൻ പരീക്ഷ 2024 ഏപ്രിൽ 22 മുതൽ ആരംഭിക്കും.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു
ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റ് തെരഞ്ഞെടുപ്പ് പൂർണമായും നിഷ്പക്ഷവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണെന്നും ഉദ്യോഗാർഥികൾ റിക്രൂട്ടിങ് ഏജന്റുമാരെന്ന വ്യാജ വ്യക്തികൾക്ക് ഇരയാകരുതെന്നും അധികൃതർ അഭ്യർഥിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക