വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പ് ഇടപെടൽ കേസിലെ വിചാരണ നീട്ടിവയ്ക്കണമെന്നു യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു . 2020 ലെ തിരഞ്ഞെടുപ്പ് തോൽവിയെ മറികടക്കാൻ ഗൂഢാലോചന നടത്തിയ ആരോപണങ്ങളിൽ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2020 ലെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള ശ്രമങ്ങൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അവസരം നഷ്ടപെടുത്തുമോ എന്ന ആശങ്കയിലായിരിക്കാം കോടതിയിൽ അടിയന്തര അപ്പീൽ നൽകിയിരിക്കുന്നത്. അടിയന്തര അപ്പീൽ സുപ്രീം കോടതി നിരസിച്ചേക്കും. അടുത്ത മാസം വിചാരണ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക