ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിച്ചു. യുണൈറ്റഡ് വേൾഡ് റസ്ലിങ് അസോസിയേഷനാണ് സസ്പെൻഷൻ പിൻവലിച്ചത്. ജൂലായ് ഒന്നിന് മുന്നേ ഇന്ത്യ തിരഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്.
യഥാസമയം തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ റെസ്ലിംഗ് ഫെഡറേഷന് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 നാണ് ഇന്ത്യയെ സസ്പെന്‍ഡ് ചെയ്തത്. അതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടതുണ്ടെന്ന് ലോക ഫെഡറേഷന് പറഞ്ഞു. ഈ സമിതിയിലെ അംഗങ്ങള്‍ സജീവ കായികതാരങ്ങളോ വിരമിച്ചവരോ ആയിരിക്കണം എന്ന് നിബന്ധന ഉണ്ട്. അത്ലറ്റുകൾക്ക് മാത്രമേ വോട്ടവകാശം നൽകാൻ പാടുള്ളൂ.
പ്രതിഷേധിച്ചവർ ഉൾപ്പെടെ എല്ലാ താരങ്ങളെയും വിവേചനം കൂടാതെ മത്സരത്തിന് പരിഗണിക്കണം. ഇത് ഗുസ്തി ഫെഡറേഷൻ രേഖാമൂലം എഴുതി നൽകണമെന്നും റസ്ലിങ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു