സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിക്കുന്ന മുറയ്ക്ക് മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയൂവെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍ നിമസഭയെ അറിയിച്ചു. എ.പി. അനില്‍ കുമാരിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി ആാണ് മന്ത്രി ിക്കാര്യം അറിയിച്ചത്. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നതുമായ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ യു.ജി.സി. നിര്‍ദ്ദേശപ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണമെന്ന് ഹൈക്കോടതിയുടെ വിധിയുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ഏതാനും എയ്ഡഡ് കോളേജ് മാനേജ്‌മെന്റുകള്‍ റിട്ട് അപ്പീലുകള്‍ ഫയല്‍ ചെയ്തിരുന്നു. ഈ അപ്പീലുകളില്‍ മേല്‍ വന്ന വിധി മാനേജുമെന്റുകള്‍ക്ക് അനുകൂലമായി. ഈ വിധിക്കെതിരെ ഫയല്‍ ചെയ്ത എസ്.എല്‍.പി നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്ന മുറയ്ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരും എയ്ഡഡ് കോളേജ് മാനേജ്‌മെന്റുകളുമായിട്ടുള്ള ഡയറക്ട് പേയ്‌മെന്റ് എഗ്രിമെന്റ് പ്രകാരം എജ്യൂക്കേഷന്‍ ഏജന്‍സിക്ക് 50% ഒഴിവുകള്‍ മെരിറ്റടിസ്ഥാനത്തിലും ബാക്കിയുള്ള 50% ഒഴിവുകള്‍ സ്വസമുദായത്തില്‍ നിന്നും നിയമനം നടത്താവുന്നതാണ്. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ സ്റ്റാറ്റിയൂട്ടുകളിലും ഈ വിധത്തിലാണ് നിയമനത്തിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലും, വിവിധ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ്/ട്രെയിനിംഗ് കോളേജുകളിലും, അറബിക് കോളേജുകളിലും, നിയമനാധികാരി അതാത് സ്‌കൂള്‍/കോളേജ് മാനേജര്‍മാരാണ്. എയ്ഡഡ് സ്‌കൂളുകളില്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന യോഗ്യതയുള്ളവരെ നിയമിക്കാനധികാരമുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങളില്‍ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസിലെ റൂള്‍സ് ഭാഗം രണ്ടിലെ 14 മുതല്‍ 17-വരെ വ്യവസ്ഥകള്‍ പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സര്‍ക്കാര്‍ സര്‍വ്വീസിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം പരിശോധിക്കുന്നതിനും, മതിയായ സംവരണം ഇല്ലാത്ത തസ്തികകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി സംവരണം ക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















