ദക്ഷിണേന്ത്യയില്‍ പ്രാദേശിക കക്ഷികള്‍ക്ക് മുന്‍തൂക്കം, ഉത്തരേന്ത്യയെക്കാള്‍ കോണ്‍ഗ്രസിന് കൂടുതല്‍ ഇവിടെ.കോണ്‍ഗ്രസിന് ഇന്ത്യയൊട്ടാകെ 2019ല്‍ കിട്ടിയത് 52 സീറ്റു മാത്രമാണ്.
ദക്ഷിണേന്ത്യയില്‍ ആകെ 130 സീറ്റുകളാണുള്ളത്. യു.പിയില്‍ മാത്രം 80 സീറ്റുള്ളപ്പോഴാണ് ദക്ഷിണേന്ത്യയാകെ ഇത്രയും സീറ്റുകളുള്ളത്. ആകെ 542 സീറ്റില്‍ കഷ്ടിച്ച് നാലിലൊന്നിലേറെ സീറ്റുകള്‍ മാത്രമാണ് ഉത്തരേന്ത്യയുടെ പൊതുസ്വഭാവം കാട്ടാത്ത, ദ്രാവിഡ നാട്ടില്‍ ഉള്ളതെന്നു കാണാം.
ഈ 130 സീറ്റില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മാത്രം 28 സീറ്റ് കിട്ടിയപ്പോള്‍ ബി.ജെ.പിക്ക് 29 സീറ്റ് കിട്ടിയിരുന്നു. കോണ്‍ഗ്രസിന് കിട്ടിയ 28ല്‍ 15 സീറ്റും കേരളത്തില്‍നിന്നായിരുന്നു.
ഈ കക്ഷികളുടെ 57 സീറ്റു കഴിഞ്ഞാലുള്ളതില് സി.പി.എമ്മിനും സി.പി.ഐയ്ക്കും കൂടി കിട്ടിയ അഞ്ച് സീറ്റു കഴിഞ്ഞാല്‍ പിന്നെയുള്ള 68 സീറ്റും നേടിയിട്ടുള്ളത് പ്രാദേശി കക്ഷികളാണ്. അതായത്, ദക്ഷിണേന്ത്യയിലെ ആകെ സീറ്റുകളില്‍ പകുതിയിലേറെയും പ്രാദേശിക കക്ഷികളാണ് നേടിയത്.
ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളില്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം എങ്ങനെയായിരുന്നു?
ആന്ധ്രയില്‍ ആകെയുള്ള 25 സീറ്റില്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് പാര്‍ട്ടി 22 സീറ്റും നേടി. 49.15 ശതമാനം വോട്ടും അവര്‍ നേടി. രണ്ടാമതെത്തിയ തെലുങ്കുദേശം പാര്‍ട്ടിക്ക് മൂന്നു സീറ്റ് കിട്ടി.
വോട്ട് ശതമാനം-39.59 ശതമാനം. 7ശതമാനം വോട്ട് നേടിയ ജനസേന പാര്‍ട്ടിക്കോ ഒരു ശതമാനത്തില്‍ താഴെ വോട്ട് കിട്ടിയ ബി.ജെ.പിക്കോ ഒരു സീറ്റും കിട്ടിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അവിടെ ഇല്ലെന്നു തന്നെ പറയാം.
ആന്ധ്ര വിഭജിച്ചുണ്ടാക്കിയ തെലങ്കാനയില്‍ ആകെയുള്ള 17 സീറ്റില്‍ 9 എണ്ണം നേടിയത് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്.എസ്) ആണ്. 41.29 ശതമാനം വോട്ട് അവര്‍ നേടി. കോണ്‍ഗ്രസിന് മൂന്നു സീറ്റും 29.48 ശതമാനം വോട്ടുമാണ് കിട്ടിയത്. ബി.ജെ.പിക്ക് നാലു സീറ്റ് കിട്ടിയെങ്കിലും 19.45 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്.
കര്‍ണാടകത്തില്‍ ആകെയുള്ള 28 സീറ്റില്‍ 25 ഉം നേടിയത് ബി.ജെ.പിയായിരുന്നു. 51.38 ശതമാനം വോട്ട് അവര്‍ നേടി. കോണ്‍ഗ്രസ്, ജനതാദള്‍ (എസ്), എന്‍ഡി.എ സ്വതന്ത്രന് എന്നിവര്‍ ഓരോ സീറ്റ് നേടി. (കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ണാടകത്തില്‍ അധികാരം തിരിച്ചുപിടിച്ചിട്ടുണ്ട്).
കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ 19 ഉം നേടിയത് യു.ഡി.എഫാണ്. ഇതില്‍ കോണ്‍ഗ്രസിനു മാത്രം 15 സീറ്റുണ്ട്. മുസ്ലിംലീഗ്, ആര്.എസ്.പി, കേരള കോണ്‍ഗ്രസ് എം എന്നിവ ഓരോ സീറ്റ് നേടി. സി.പി.എമ്മിന് ഒരു സീറ്റാണ് കിട്ടിയത്.
തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റില്‍ ഡി.എം.കെയ്ക്ക് 24 സീറ്റാണുള്ളത്. സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസിന് 8 സീറ്റും സി.പി.എമ്മിനും സി.പി.ഐക്കും രണ്ടു സീറ്റ് വീതവും കിട്ടി. എന്‍.ഡി.എ സഖ്യത്തിലുണ്ടായിരുന്ന ബി.ജെ.പിക്ക് ഒറ്റ സീറ്റും ലഭിച്ചില്ല. ആ മുന്നണിയെ നയിച്ച എ.ഡി.എം.കെയ്ക്ക ഒരു സീറ്റാണ് കിട്ടിയത്. മുസ്ലിംലീഗിന് ഒരു സീറ്റും ഡി.എം.കെ സഖ്യത്തില്‍ മത്സരിച്ച വിടുതലൈ ചിരുതഗൈ കക്ഷിക്ക് ഒരു സീറ്റും കിട്ടി. പുതുച്ചേരിയിലെ ഒരേയൊരു സീറ്റ് കോണ്‍ഗ്രസിനായിരുന്നു.
read more നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി,ആര്.ജെ.ഡിക്കെതിരെ അന്വേഷണ ആപ്പും