ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികള്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കുന്നതായും കോടതി അറിയിച്ചു.
ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് സിംഗ് മാലിക്, അജയ് കുമാര്‍ എന്നിവരാണ് ഡൽഹി ഹൈകോടതിയിൽ അപ്പീൽ നൽകിയത്. അപ്പീലിന് മറുപടി നല്‍കാന്‍ ജനുവരി 23ന് ഹൈക്കോടതി ഡല്‍ഹി പൊലീസിനോട്. 4 വര്‍ഷമായി പ്രതികള്‍ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
- തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി; എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കോടതി
- മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി; മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു
- സമാജ്വാദി പാര്‍ട്ടിയുടെ പ്രതിനിധിയായി ബോളിവുഡ് താരം ജയ ബച്ചന്‍ വീണ്ടും രാജ്യസഭയിലേക്ക്
- തെരഞ്ഞെടുപ്പ് ഫലം വൈകുന്നു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ പ്രകീർത്തിച്ച് പാകിസ്‍താൻ പ്രസിഡന്റ്
- ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സര്‍ക്കാരാണ് പ്രതി; ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; വി ഡി സതീശൻ
2023 നവംബർ 26ന് ഡൽഹിയിലെ പ്രത്യേക കോടതിയാണ് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിലെ അഞ്ചാമത്തെ പ്രതിയായ അജയ് സേത്തിയെ മൂന്നുവർഷം തടവിനാണ് ശിക്ഷിച്ചത്.പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താ ചാനലില്‍ ജോലി ചെയ്തിരുന്ന മലയാളിയായ സൗമ്യ വിശ്വനാഥന്‍ 2008 സെപ്റ്റംബർ 30 ന് പുലര്‍ച്ചെ തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക