അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികളായ പന്ത്രണ്ട് പേരടങ്ങുന്ന സംഘം ഗ്രാമീണ പ്രവൃത്തിപരിചയത്തിൻ്റെ ഭാഗമായി പൊട്ടയാണ്ടിപ്പറമ്പ് പഞ്ചായത്തിലെ കർഷകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
മുട്ട ജൈവ ലായനി, ത്രി ജി ലായനി എന്നിവ തയ്യാറാക്കുകയും അതിൻ്റെ ഉപയോഗത്തെ കുറിച്ച് കർഷകർക്ക് മനസിലാക്കിക്കൊടുക്കയും ചെയ്തു. പരമ്പരാഗത രീതിയിൽ കീടങ്ങളെ തടുക്കുന്നതാണ് ഇവയുടെ ഉപയോഗം. അടുക്കളത്തോട്ടത്തിന്റെ പരിപാലനമാണ് ഇതുകൊണ്ടുള്ള പ്രധാന ലക്‌ഷ്യം.സീഡ് ട്രീറ്റ്മെൻ്റ്, സീഡ് പെല്ലെറ്റിങ് എന്നിവയും കർഷകർക്ക് പരിചയപ്പടുത്തി.
Read more…….
. അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർഥികൾ സൊക്കനൂർ ഗ്രാമത്തിൽ മാറ്റത്തിൻ്റെ വിത്തുകൾ നട്ടു
. അക്വേറിയം മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉണ്ടാക്കിയാലോ….
. കർഷകർക്കായി ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ച് കാർഷികവിദ്യാർത്ഥികൾ
. പരിപാലനം ശ്രദ്ധിച്ചാൽ മുടക്കമില്ലാതെ കോഴിമുട്ട ഗ്യാരണ്ടി
കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഡോ. എം. ഇനിയകുമാർ, ഡോ. അരവിന്ദ്. ജെ, ഡോ.ഡി. വിനോദിനി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ നവീൻ. എം, നീമ എസ്.നായർ, ഗൗരിനന്ദ.എസ്, ദേവിക ഉദയകുമാർ , ഐശ്വര്യ.എൻ.പി, ഐശ്വര്യ. എസ്, കൃഷ്ണനവമി ‘എസ്, ശ്രേയ .വി. കെ, നവനീത് ഭാസ്കർ,അപർണ .എ.എസ്, സംഗീത പ്രിയ, എം.വി. കാവ്യ എന്നിവർ പങ്കെടുത്തു.