മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരിച്ചു

നെയ്‌റോബി: മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ മരിച്ചു. 24 വയസ്സായിരുന്നു. കോച്ച് ഗര്‍വായിസ് ഹാകിസിമനയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.

മാരത്തണ്‍ ഓട്ടത്തില്‍ ലോക റെക്കോഡിന് ഉടമയാണ്. കെനിയയുടെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കെല്‍വിന്‍ കിപ്റ്റം. വാഹനത്തില്‍ കെല്‍വിനും കോച്ചും അടക്കം മൂന്നുപേരാണ് ഉണ്ടായിരുന്നത്.
കെല്‍വിനാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ കെല്‍വിനും കോച്ചും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.