യുഎസ് സെനറ്റർക്ക് അപരൻ ജർമൻ ചാൻസലർ; വൈറൽ

വാഷിങ്‌ടൻ∙ യുഎസിലെ ഡെലവെയറിൽ നിന്നുള്ള സെനറ്ററായ ക്രിസ് കൂൺസ് പങ്കുവച്ച ജർമൻ ചാൻസലർ ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ കൂടെ നിൽക്കുന്ന സെൽഫി നിമിഷ നേരം കൊണ്ട് വൈറലായി. ഇരുവരുടെയും രൂപസാദൃശ്യമാണ് ചിത്രം വൈറലാകുന്നതിന് കാരണം. അതേസമയം ഒലാഫ് ഷോള്‍സ്  സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച ചിത്രത്തിന് വീണ്ടും തന്‍റെ അപരനെ കാണിക്കാൻ സാധിച്ചതിൽ സന്തോഷമെന്നാണ് എഴുതിയത്.  

ദശലക്ഷക്കണിന് ലൈക്കുകളാണ് ഇരുപോസ്റ്റുകൾക്കുമായി ലഭിച്ചിരുന്നത്. ‘ഇരുവരും സഹോദരന്മാണോ?’ എന്ന ചോദ്യവുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇരുവരും തമ്മിലുള്ള സാമ്യതകളും സമൂഹ മാധ്യമങ്ങളിൽ ആളുകൾ കണ്ടുപിടിക്കുന്നുണ്ട്. വാഷിങ്‌ടനിൽ വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ചിത്രം പകർത്തിയതെന്നാണ് റിപ്പോർട്ടുകൾ. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News