ഇ​ന്ത്യ​യെ ത​ക​ർ​ത്തു; അണ്ട‍ർ 19 ലോകകപ്പിൽ ഓസീസ് ചാമ്പ്യൻമാർ

ബെ​നോ​ണി: അ​ണ്ട​ർ19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ 79 റ​ൺ​സി​ന് ത​ക​ർ​ത്ത് ഓ​സ്ട്രേ​ലി​യ ജേ​താ​ക്ക​ളാ​യി. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 50 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 253 റ​ണ്‍​സെ​ടു​ത്തു.

55 റ​ണ്‍​സ് നേ​ടി​യ ഹ​ര്‍​ജാ​സ് സിം​ഗ് ഓ​സീ​സി​നാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഇ​ന്ത്യ​ക്കാ​യി രാ​ജ് ലിം​ബാ​നി മൂ​ന്നും ന​മ​ന്‍ തി​വാ​രി ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. 254 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 174 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

68 റ​ൺ​സി​നി​ടെ നാ​ലു മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​രെ ന​ഷ്ട​മാ​യ ഇ​ന്ത്യ​യ്ക്കാ​യി തു​ട​ർ​ന്ന് വ​ന്ന ആ​ർ​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഓ​സീ​സി​ന് വി​ജ​യം എ​ളു​പ്പ​മാ​ക്കി. അര്‍ഷിന്‍ കുല്‍ക്കര്‍ണി (3), ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ (8), സച്ചിന്‍ ദാസ് (9), പ്രിയാന്‍ഷു മോലിയ (9) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തിയ നിര്‍ണായക പോരാട്ടത്തില്‍ 77 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിങ്ങാണ് ഇന്ത്യയുടെ മാനം കാത്തത്. എട്ടാമനായി ഇറങ്ങിയ മുരുഗന്‍ അഭിഷേകിന്റെ പ്രകടനം ആരാധകര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും അതിനും അധികം ആയുസുണ്ടായില്ല. 46 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത മുരുഗനാണ് സ്‌കോര്‍ 150 കടത്തിയത്. പിന്നീട് രണ്ടക്കം കടക്കാനായത് 22 റണ്‍സെടുത്ത മുഷീര്‍ ഖാനും 14 റണ്‍സെടുത്ത നമന്‍ തിവാരിക്കും മാത്രം.

ഓ​സ്ട്രേ​ലി​യ്ക്കാ​യി മ​ഹ്‌​ലി ബേ​ഡ്മ​നും റാ​ഫ് മാ​ക്മി​ല്ല​നും മൂ​ന്നു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് യുവനിര നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ വംശജന്‍ ഹര്‍ജാസ് സിങ്ങിന്റെയും ഹാരി ഡിക്സണ്‍, ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ജെന്‍, ഒളിവര്‍ പീക്ക് എന്നിവരുടെയും ഇന്നിങ്സുകളാണ് കലാശപ്പോരില്‍ ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഓസ്‌ട്രേലിയയുടെ നാലാം (1988, 2002, 2010) അണ്ടര്‍ 19 ലോകകപ്പ് കിരീടമാണിത്. ഒമ്പതു തവണ ഫൈനല്‍ കളിച്ച ഇന്ത്യ ഇത് നാലാം തവണയാണ് തോറ്റുമടങ്ങുന്നത്.  

Read more….