×

അടിമാലിയിൽ പതിനഞ്ചുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ

google news
Sb

അടിമാലി : 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒഴുവത്തടം സ്വദേശിയായ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. ഒഴുവത്തടം സെറ്റിൽമെന്റിൽ നിന്നുള്ള രഞ്ജിത് ജോർജിനെയാണ് (22) അടിമാലി എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു വർഷം മുൻപ് പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി.

    

Read more....

   

കഴിഞ്ഞ ദിവസം 5 പേർ കൂടി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിൽ ചെറുതോണി സ്വദേശികളായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. എറണാകുളം ജില്ലയിലെ  പൂയംകുട്ടിയിൽ നിന്നുള്ള രണ്ടുപേർ, എറണാകുളം കലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി എന്നിവർക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക