ലഖ്‌നൗ: ബി.ജെ.പിക്ക് 400 സീറ്റ് ലഭിച്ചാൽ രാജ്യം മുഴുവൻ ഗോവധം നിർത്തലാക്കുമെന്ന് ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ. അതിനു വേണ്ടി മോദി സർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അയോധ്യയോടുള്ള തെറ്റായ നിലപാട് ഇന്ത്യയിലെ മുസ്‌ലിംകളുടെ അബദ്ധങ്ങളിലൊന്നായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. അഖില ഭാരതീയ ധര്‍മ സംഘം ‘കൗ ആന്‍ഡ് ഇന്ത്യ’ എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാനവാസ് ഹുസൈന്‍.
“രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിക്ക് 300 സീറ്റ് നല്‍കിയപ്പോള്‍ ശ്രീരാമന്‍ അയോധ്യയിലെത്തി. ഇത്തവണ ബി.ജെ.പിക്ക് 400 സീറ്റ് ലഭിച്ചാല്‍ രാജ്യം മൊത്തത്തില്‍ ഗോവധം നിര്‍ത്തലാക്കും. ഗോവധം പൂര്‍ണമായി നിരോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. മോദി സര്‍ക്കാര്‍ എന്തായാലും അതിനു വേണ്ടി പ്രവര്‍ത്തിക്കും”-അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദൂയിസം ഒരു മതമല്ല, ജീവിതരീതിയാണെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
രാജ്യത്തെ മുസ്ലിംകള്‍ മൂന്ന് അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതാണ് ഒന്നാമത്തേത്. വിഭജന സമയത്ത് പാകിസ്താനെ പിന്തുണച്ചതാണ് മറ്റൊന്ന്. അയോധ്യയോട് സ്വീകരിച്ച തെറ്റായ നിലപാടാണ് മൂന്നാമത്തേതെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.
Read more….
- അടിമാലിയിൽ പതിനഞ്ചുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
- ഡോ.വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിനു മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്
- “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
- ഫ്ളോറിഡയിൽ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച് ഉഗ്രസ്ഫോടനം; 2 മരണം
- തുല്യതക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറണം:ഉർവ്വശി
















