തൃശൂര്: തൃശ്ശൂരിലെ സിപിഐയിൽ പൊട്ടിത്തെറി. ചേർപ്പ് ലോക്കൽ കമ്മറ്റിയിലെ 14 പേരിൽ എട്ടുപേരും രാജിവച്ചു. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.
ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി ആർ രമേഷ് കുമാർ, മണ്ഡലം സെക്രട്ടറി പി വി അശോക് എന്നിവർ ഏകാധിപത്യ പ്രവണതയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നാണ് ആരോപണം. സിസി മുകുന്ദൻ എംഎൽഎയെ പുറത്താക്കിയതിന് പിന്നിലും സ്ഥാപിത താല്പര്യമെന്ന് രാജിവച്ച ലോക്കൽ കമ്മിറ്റി അംഗങ്ങൾ പറയുന്നു. എംഎൽഎയുടെ പി എ അസ്ഹർ മജീദിനെ പുറത്താക്കിയതിൽ കൂടി പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം
അസ്ഹർ മജീദിനെ മണ്ഡലം സെക്രട്ടറി പി.വി അശോകൻ്റെയും മറ്റു തത്പര കക്ഷികളുടെയും വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ വ്യാജവാർത്ത സൃഷ്ടിച്ച് പുറത്താക്കിയത് ലോക്കൽ കമ്മിറ്റിൽ പോലും ചർച്ച ചെയ്യാതെയും , പല പ്രവർത്തകരുടെയും എതിർപ്പ് അവഗണിച്ചു കൊണ്ടുമാണ്. ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ ഒരു അഭിപ്രായവും വിലക്കെടുക്കാതെ നീതി പൂർവമല്ലാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നും വാർത്താകുറിപ്പിലുണ്ട്.
Read more….
- അടിമാലിയിൽ പതിനഞ്ചുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
- ഡോ.വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിനു മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്
- “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
- ഫ്ളോറിഡയിൽ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച് ഉഗ്രസ്ഫോടനം; 2 മരണം
- തുല്യതക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറണം:ഉർവ്വശി