കൊച്ചി: ബാങ്കിതര ധനകാര്യ കമ്പനിയായ (എന്‍ബിഎഫ്‌സി) കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡ് 1:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തും. രണ്ടു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒരു രൂപ മുഖവിലയുള്ള രണ്ട് ഇക്വിറ്റി ഓഹരികളാക്കി മാറ്റുന്നതിന് കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം അനുമതി നല്‍കി. ഫെബ്രുവരി 22ന് ചേരുന്ന അസാധാരണ ജനറല്‍ മീറ്റിങ്ങില്‍ പുതിയ തീരുമാനത്തിന് ഓഹരി ഉടമകളുടെ അനുമതി തേടും. ഇതോടൊപ്പം വിവിധ ഘട്ടങ്ങളിലായി 500 കോടി രൂപ വരെ സമാഹരിക്കുന്നതിന് കടപ്പത്രങ്ങള്‍ (എന്‍സിഡി) ഇറക്കാനും കമ്പനിയുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 68 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. 81.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെയാണ് ഈ ലാഭ നേട്ടം. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 54.4 ശതമാനം വര്‍ധിച്ച് 13,362 കോടി രൂപയിലുമെത്തി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ