കൊച്ചി: വേദാന്ത റിസോഴ്സസ് ലിമിറ്റഡ് (വിആര്‍എല്‍/വേദാന്ത) ബോണ്ട് ഉടമകള്‍ക്കുള്ള തിരിച്ചടവ് പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആദ്യം ലഭിച്ച 3.2 ബില്യണ്‍ ഡോളര്‍ ബോണ്ടുകളുടെ കാലാവധി 2029-ലേക്ക് നീട്ടിയ അനുമതിക്ക് അനുസൃതമായാണ് ഇത്. ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ ഡെറ്റ് മെച്യൂരിറ്റികള്‍ കൂടുതല്‍ തുല്യമായി വ്യാപിപ്പിക്കും, അതായിരുന്നു ഈ പ്രക്രിയയില്‍ കമ്പനി പ്രധാനമായും ലക്ഷ്യമിട്ടത്.
വേദാന്ത ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രധാനമായ വിഭജന പദ്ധതിയും പുനസംഘടനാ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇത് 17 ബിസിനസുകളില്‍ വേദാന്ത ഗ്രൂപ്പിനെ പുനഃക്രമീകരിക്കും. ഓരോ ബിസിനസിനും ലോകോത്തര മാനേജ്മെന്‍റ് നേതൃത്വമുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഇറക്കുമതിക്ക് പകരമുള്ളതും ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനും നിര്‍ദ്ദേശമുണ്ട്. സ്ഥാപന, റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും, വൈവിധ്യമാര്‍ന്നതുമായ നിക്ഷേപാവസരങ്ങളും കമ്പനി ലഭ്യമാക്കുകയും ചെയ്യുന്നു.