തെൽഅവീവ്: ഇസ്രായേലിലേക്കുള്ള വിമാന സർവിസ് ഉടൻ പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് എയർവേയ്സ്. യുദ്ധത്തെ തുടർന്ന് നാലുമാസമായി വിമാന സർവിസ് നിർത്തിവെച്ചിരുന്നു. സുരക്ഷാഭീതി കാരണം ഒക്ടോബറിൽ താൽക്കാലികമായി നിർത്തിവച്ച സർവിസ് ഏപ്രിൽ 1-ന് പുനരാരംഭിക്കുമെന്നാണ് ബ്രിട്ടീഷ് എയർവേസ് പ്രഖ്യാപിച്ചത്.
ലണ്ടൻ ആസ്ഥാനമായുള്ള ഏവിയേഷൻ കമ്പനിയായ ഐ.എ.ജിയുടെ ഉടമസ്ഥതയിലുള്ളതാണ് ബ്രിട്ടീഷ് എയർവേയ്സ്. ആഴ്ചയിൽ നാല് തവണയാണ് സർവിസ് നടത്തുക. എന്നാൽ, യാത്രക്കാരുടെ എണ്ണം മുമ്പത്തേത് പോലെ ഉണ്ടാകുമെന്ന് കരുതുന്നില്ല. അതിനാൽ, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ളതിനേക്കാൾ ചെറിയ വിമാനങ്ങളാണ് സർവിസിന് ഉപയോഗിക്കുക.
Read also: പിഎംഎൽഎൻ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് പ്രഖ്യാപനം; പാക്കിസ്ഥാനിൽ വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫ്
പാകിസ്ഥാൻ തിരഞ്ഞെടുപ്പ് : ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു
പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ഇമ്രാൻ ഖാൻ്റെ പാർട്ടി:266 സീറ്റില്‍ 154 ഇടത്തും മുന്നില്‍