ദിവസേനയുള്ള പല ശീലങ്ങളും കരളിന്റെ ആരോഗ്യത്തിന് സാരമായി ബാധിക്കും. കരൾ ആരോഗ്യം ശരീരത്തിന് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പല കാരണങ്ങളാലും ഫാറ്റി ലിവർ ശരീരത്തിലേക്ക് കടന്നു കൂടും
ഫാറ്റി ലിവർ സംഭവിക്കാനിടയുള്ള ശീലങ്ങൾ എന്തെല്ലാം?
മദ്യപാനം കരളിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അതുപോലെ ചില ഭക്ഷണങ്ങളും കരളിന് നല്ലതല്ല. അത്തരത്തില്‍ കരളിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
കരളിനെ കാക്കാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കണം. ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും.
കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇതും കരളിന്റെ ആരോഗ്യത്തെ ഇല്ലതാക്കും. കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ആദ്യം ഒഴിവാക്കണം. ഇവയിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റിലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
സോഡിയം ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കരളിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഉപ്പ് കുറയ്ക്കുന്നത് നല്ലതാണ്.
റെഡ് മീറ്റും കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഇവയിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടുന്നതിന് സാധ്യതയുണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി ഡയറ്റില്‍ ഉള്‍പ്പെടുത്തരുത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. ബേക്കറി പലഹാരങ്ങളുടെ ഉപയോഗവും കുറയ്ക്കണം.
- worms വയറിൽ കൊട്ടും ബഹളവും: വിരശല്യം അനുഭവിക്കുന്നുണ്ടോ?
- ജലദോഷം പമ്പ കടക്കും: വീട്ടിലുണ്ട് പൊടികൈകൾ
- ഈ ഭക്ഷണങ്ങൾ കൂടുതൽ നേരം വേവിക്കരുത്: കാരണമറിയാം
- വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കാറുണ്ടോ? ഗുണങ്ങളോടൊപ്പം പാർശ്വഫലങ്ങളും അറിയണം
- വീട്ടിൽ കൊതുകു തിരി കത്തിക്കുന്നവരാണോ നിങ്ങൾ ? ഈ കാര്യങ്ങൾ അറിയാതെ പോകരുത്