വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാന കോണ്‍ഗ്രസ്സില്‍ പ്രതീക്ഷിക്കാത്ത വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. വടകര എംപി കെ. മുരളീധരന്‍ യുഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തുമെന്നതാണ് പ്രധാന മാറ്റം. കെ. മുരളീധരനെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പറിച്ചു നടാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഹൈക്കമാന്റ്. ഇനി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനോട് വ്യക്തപരമായി താല്‍പ്പര്യമില്ല. പക്ഷെ, പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ തള്ളിക്കളയില്ലെന്ന നിലപാടാണ് മുരളീധരന്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം സംഘടനാ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പ്പര്യം. അതുകൊണ്ട് തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനുള്ള നീക്കങ്ങള്‍ കുറേ നാളുകള്‍ക്കു മുന്നേ മുരളീധരന്‍ ആരംഭിച്ചിരുന്നു.
അദ്ദേഹത്തിന്റെ പ്രസ്താവനകളും, വിമര്‍ശനങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരേയും സംസ്ഥാനത്തു നിന്നുള്ള കേന്ദ്ര സഹമന്ത്രിക്കുമെതിരേയും ആയിരുന്നു. മാത്രമല്ല, കേന്ദ്രനേതൃത്വം മുരളീധരനുമായി മാസങ്ങള്‍ക്കു മുമ്പ് നടത്തിയ കൂടിക്കാഴ്ചയുടെ ഫലം കൂടിയാകും പുതിയ മാറ്റം. രണ്ട് ഇളവുകളാണ് മുരളീധരന്റെ മുമ്പില്‍ കേന്ദ്ര നേതൃത്വം അന്ന് വെച്ചത്. നിലവിലുള്ള കെ.പി.സി.സി പ്രസിഡന്റ് ചിക്തിസയ്ക്കായി വിദേശത്ത് പോകുമ്പോള്‍ താത്ക്കാലിക സംവിധാനമെന്ന നിലയില്‍ മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതല നല്‍കാമെന്നായിരുന്നു അതിലൊന്ന്. എന്നാല്‍, അത് നടന്നില്ല. കാരണം, കെ. സുധാകരന്‍ ചികിത്സയ്ക്കു പോയപ്പോള്‍ ആര്‍ക്കും ചുമതല കൊടുക്കണ്ടെന്നായിരുന്നു കെ.പി.സി.സി തീരുമാനിച്ചത്. ഇതോടെ താത്ക്കാലികമായെങ്കിലും സംഘടനാ നേതൃത്വത്തിലേക്കെത്താന്‍ മുരളീധരന് കഴിഞ്ഞില്ല.
രണ്ടാമത്തേതാണ് യു.ഡി.എഫ് കണ്‍വീനര്‍ പദം. നിലവില്‍ എം.എം. ഹസനാണ് കണ്‍വീനര്‍. ഇദ്ദേഹത്തെ മാറ്റി കെ. മുരളീധരനെ ഇരുത്തണമെങ്കില്‍ യു.ഡി.എഫിലെ രണ്ടാമത്തെ മുന്നണിയായ മുസ്ലീം ലീഗ് സമ്മതിക്കണം. ലീഗിന്റെ സമ്മതം ലഭിച്ചാലും പോര, എം.എം. ഹസന് മറ്റൊരു പദവി നല്‍കണം. ഇത് രണ്ടും തലവേദനയാണ്. ലീഗിന് കെ. മുരളീധരനുമായി പ്രശ്‌നങ്ങളൊന്നും നിലവിലില്ലാത്തതിനാല്‍ ആ തടസ്സം ഉണ്ടാകില്ല. എന്നാല്‍, ഹസനെ എങ്ങനെ നിലനിര്‍ത്തുമെന്നതാണ് പ്രധാനപ്രശ്‌നം. ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് ഹസനെ പരിഗണിക്കാമെന്ന് തീരുമാനിച്ചാല്‍ അവിടെയും ലീഗാണ് പ്രശ്‌നം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചര്‍ച്ചയില്‍ ലീഗ് മൂന്ന് സീറ്റുകള്‍ ആവശ്യപ്പെടാനിരിക്കുകയാണ്. കിട്ടില്ലെങ്കിലും ചോദിക്കുന്നതില്‍ നിന്നും ലീഗ് പിന്‍മാറില്ലെന്നുറപ്പാണ്.
കാരണം, ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ കണ്ണുവെച്ചാണ് ലോക്‌സഭാ സീറ്റിനു വേണ്ടി ലീഗ് വെറുതേ വാദിക്കുന്നത്. ഇത് കോണ്‍ഗ്രസ്സിനും ലീഗിനുമറിയാം. എങ്കിലും എം.എം. ഹസന്‍ മുസ്ലീമായതു കൊണ്് ലീഗ് രാജ്യസഭാ സീറ്റ് വേണമെന്ന് കടുംപിടുത്തം പിടിക്കില്ല എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അങ്ങനെ കോണ്‍ഗ്ര വിചാരിക്കുന്ന വഴിയില്‍ ലീഗ് വന്നാല്‍, കെ. മുരളീധരന്‍ യു.ഡി.എഫ് കണ്‍വീനറാകും. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും മനസ്സില്ലാ മനസോടെയാണ് മുരളീധരന്‍ വടകര മണ്‍ലത്തിലേക്ക് വണ്ി കയറിയത്. വട്ടിയൂര്‍ക്കാവില്‍ നിന്നും എം.എല്‍.എ ആയി നിയമസഭയില്‍ സജീവമാകുന്നതിനിടയിലാണ് വടകര വഴി ലോക്‌സഭയിലെത്തിയത്. പിന്നീട് കുറച്ചു കാലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇല്ലായിരുന്നു. എന്നാല്‍, നേമം തെരഞ്ഞെടുപ്പിലൂടെ മുരളീധരന്‍ തിരിച്ചു വരവ് നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
വീണ്ടും ലോക്‌സഭാ ചെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമാകും. നിലവില്‍ എം.പി ആയിരിക്കുന്നവര്‍ക്കൊന്നും വീണ്ടും മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്. അടൂര്‍ പ്രകാശിനും, ബെന്ന് ബഹനാനുമൊക്കെ സംസ്ഥാന രാഷ്ട്രീയത്തില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. അങ്ങനെ വന്നാല്‍, ലോകസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ രണ്ടാംനിര നേതാക്കളെ കണ്ടെത്തേണ്ടിവരുമെന്ന അവസ്ഥയാണ്. മുരളീധരന്റെ യു.ഡി.എഫ് കണ്‍വീനര്‍ അവരോഹണം നടന്നാല്‍, പകരം വടകര സീറ്റില്‍ ആരായിരിക്കും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി എന്നതും കീറാമുട്ടിയാണ്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് തെരഞ്ഞെടുപ്പ് തയ്യാറെടുക്കാന്‍ പാര്‍ട്ടി നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
എല്‍ഡിഎഫിലെ പി ജയരാജനെ പരാജയപ്പെടുത്തിയാണ് കെ മുരളീധരന്‍ ലോക്സഭയിലേക്ക് വിജയിച്ചത്. ജയരാജന്റെ സഹോദരി കൂടിയായ സിപിഎം നേതാവ് പി സതീദേവിയെ പരാജയപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫ് പിടിച്ചെടുത്ത മണ്ഡലത്തില്‍ പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ഒപ്പത്തിനൊപ്പം പോന്ന സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യമുയര്‍ന്നു. ഇതാണ്, വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്ന കെ മുരളീധരനിലേക്ക് യുഡിഎഫിനെ എത്തിച്ചത്. അവസാന നിമിഷം എത്തിയ മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. കെ മുരളീധരന്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രചാരണവുമുണ്ടായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയമായതിനാല്‍ എന്തും സംഭവിക്കാം. അവസാന നിമിഷം എല്ലാ തീരുമാനങ്ങളെയും തകിടം മറിക്കുന്ന ഗ്രൂപ്പ്-സമുദായ രാഷ്ട്രീയം വന്നാല്‍, മുരളീധരന് ലോക്‌സഭാ സീറ്റ് പോലും ഉണ്ടായെന്നു വരില്ല എന്നത് മറന്നു കൂട.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക