തിരുവനന്തപുരം:നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽസംഘടിപ്പികുന്ന തൊഴിൽ മേള 11.02.2024 നു ആറ്റിങ്ങൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ചു നടക്കും. അൻപതില്പരം സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വരെ 3000 ൽ അധികം തൊഴിൽ അവസരങ്ങൾ തൊഴിൽ മേളയിലൂടെ ലഭ്യമാക്കും.
മേളയോടനുബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ പ്രധാന മന്ത്രി സ്വനിധി, പ്രധാൻ മന്ത്രി വിശ്വകർമ യോജന ,പ്രധാന മന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം , മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾക്കു ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക് , ഫാർമേഴ്സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ നേതൃത്വം നൽകും. ഗ്ലോബൽ ഗിവേഴ്സ് ഫൌണ്ടേഷൻ ആണ് തൊഴിൽ മേളക്കുളള സഹായം നൽകുന്നത്.
തൊഴിൽ മേള രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും .തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 8 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്റർ ചെയേണ്ടതാണ് .തൊഴിൽമേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളെപറ്റിയുള്ള വിശദ വിവരങ്ങൾ സ്കൂൾ ബോർഡിൽ പ്രദർശിപ്പിക്കുന്നതാണ് ഉദ്യോഗാർത്ഥികൾ 3 സെറ്റ് ബയോഡാറ്റ കൊണ്ടുവരേണ്ടതാണ്.
മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നോ തൊഴിൽസ്ഥാപനങ്ങളിൽ നിന്നോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ 8301834866 ,8301854866 എന്നി നമ്പറുകളിൽ ലഭ്യമാകുന്നതാണ്. താല്പര്യമുള്ള തൊഴിൽ ഉടമകൾ 9495387866, 9447024571 (പി.ജി രാമചന്ദ്രൻ, പ്രൊജക്റ്റ് ഡയറക്ടർ ) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക