ആലപ്പുഴ: ദേശീയ വിരവിമുക്ത ദിന ജില്ലാതല ഉദ്ഘാടനം ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിച്ചു. ഗവണ്മെന്റ് മുഹമ്മദന്‍സ് എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥിനിക്ക് വിരക്കെതിരായ ആല്‍ബന്റസോള്‍ നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലയിലെ ഒരു വയസ്സിനും 19 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും അങ്കണവാടികളിലൂടെയും ആല്‍ബന്റസോള്‍ ഗുളിക വിതരണം ചെയ്തു.
ചടങ്ങില്‍ ആലപ്പുഴ നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കവിത, വാര്‍ഡ് കൗണ്‍സിലര്‍മാരായ സിമി ഷാഫി ഖാന്, ഹെലന് ഫെര്‍ണാണ്ടസ്, ജ്യോതി, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ്, ജില്ല ആര്.സി.എച്ച്. ഓഫീസര്‍ ഡോക്ടര്‍ ഫ്രഷി തോമസ്, ഡോക്ടര്‍ ശാന്തിരാജന്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ ഐ. ചിത്ര, പി.ടി.എ. പ്രസിഡന്റ് നിസാം തുടങ്ങിയവര്‍ പങ്കെടുത്തു. വിര പ്രതിരോധിക്കുന്നതിനായുള്ള ശുചിത്വ ശീലങ്ങള്‍ അടങ്ങിയ ലഘുലേഖ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. ഫെബ്രുവരി എട്ടിന് വിരയ്ക്കെതിരായ ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക