ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ബാൻഭൂൽപുരയിലാണ് സംഘർഷമുണ്ടായത്. ജില്ല മജിസ്ട്രേറ്റിന്റെ അറിയിപ്പ് പ്രകാരം നാല് പേർ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.250 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.