അടകൾ നമ്മുടെ നാട്ടിൽ പല വിധമുണ്ട്. അരിയട, ഗോതമ്പട, മൈദ അട അങ്ങനെ പല രുചികൾ. എന്തായാലും നാലുമണിക്കൊരു പലഹാരം നിര്ബന്ധമാണ്. ഇന്നത്തെ പലഹാരം ഗോതമ്പ് അട ആയാലോ?
വേണ്ട ചേരുവകൾ
- ഗോതമ്പുപൊടി 3 ഗ്ലാസ്
- ഉപ്പ് ആവശ്യത്തിന്
- വെള്ളം ആവശ്യത്തിന്
ഫില്ലിങിന്
- തേങ്ങ തിരുമ്മിയത് 1 കപ്പ്
- അവൽ 1 കപ്പ്
- ഏലയ്ക്ക പൊടിച്ചത് 1/4 ടീസ്പൂൺ
- ശർക്കര ഉരുക്കിയത് 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
- ആദ്യം ഒരു പാത്രത്തിലേക്ക് 3 കപ്പ് ഗോതമ്പ് പൊടി ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നത് പോലെ നല്ല പോലെ കുഴച്ച് മാറ്റി വയ്ക്കുക.
- ശേഷം വെറൊരു പാത്രത്തിൽ 1 കപ്പ് തേങ്ങയും 1 കപ്പ് അവലും ശർക്കര ഉരുക്കിയതും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
- ഇനി കുഴച്ച് വച്ചിരിക്കുന്ന ഗോതമ്പ് മാവ് ചെറിയ ഉരുളകളാക്കി ഓരോന്നും ചപ്പാത്തിയുടെ ആകൃതിയിൽ പരത്തി എടുക്കുക.
- പരത്തിയ ചപ്പാത്തിയുടെ ഒരു വശത്ത് തേങ്ങാ ശർക്കര കൂട്ട് മുകളിൽ വയ്ക്കുക. അതിന് ശേഷം മടക്കി രണ്ട് വശവും ഒട്ടിച്ച് എടുക്കുക.
- ഇനി ഒരു തവയിൽ കുറച്ച് എണ്ണ പുരട്ടി മൊരിച്ചെടുക്കുക. രുചിയൂറും ഗോതമ്പ് അട തയാർ
read more കുതിർത്തു വയ്ക്കേണ്ട, സമയം കളയണ്ട: അരിപ്പൊടി കൊണ്ട് വേഗത്തിലുണ്ടാക്കാം ചിരട്ടയപ്പം
read more ഇനി ദോശയും ഇഡ്ഡലിയും കല്ലുപോലെ ഇരിക്കില്ല ; മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി
read more ഭക്ഷണ നിയന്ത്രണത്തെ പേടി വേണ്ട: പ്രേമേഹക്കാർക്ക് ഹെൽത്തി സ്പെഷ്യൽ പുട്ട്
read more Snack ചായ തിളയ്ക്കുന്ന നേരം കൊണ്ട് പലഹാരം റെഡി ഇത് പരീക്ഷിച്ചു നോക്കു
read more EVENING SNACK കയ്യിലുള്ള ന്യൂഡിൽസ് കൊണ്ടൊരു വെറൈറ്റി ന്യൂഡിൽസ് ഉണ്ടാക്കിയാലോ ?