ചായ പലഹാരം ഉണ്ടാക്കാൻ ഇനി ഒത്തിരി നേരം കളയണ്ട. 2 ഏത്തപ്പഴം കൊണ്ട് ചായക്ക് പലഹാരം റെഡി
ചേരുവകൾ
- ഏത്തപ്പഴം -2 എണ്ണം
- നാളികേരം ചിരവിയത് – 4 ടേബിൾ സ്പൂൺ
- ഏലക്ക -3 എണ്ണം
- അരിപ്പൊടി – 1 ടേബിൾ സ്പൂൺ
- മൈദാ – 2 ടേബിൾ സ്പൂൺ
- സോഡാപ്പൊടി – ഒരു നുള്ള്
- പഞ്ചസാര – 3 ടേബിൾ സ്പൂൺ
- എണ്ണ – ആവശ്യത്തിനു
ഏത്തപ്പഴം തൊലി കളഞ്ഞ് ഒരു പാത്രത്തിൽ ഇട്ട് നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് മൈദാ പൊടിയും അരിപ്പൊടിയും നാളികേരം ചിരവിയതും ഏലക്ക ചതച്ചതും സോഡാപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക.
പഞ്ചസാര ചേർത്ത് വീണ്ടും യോജിപ്പിച്ചെടുക്കുക.ചൂടുള്ള എണ്ണയിൽ കുറച്ചു കുറച്ചായി ഇട്ടു കൊടുത്തു വറത്തു കോരുക. പുറം ഭാഗം നല്ല മൊരുമൊരുപ്പും ഉൾഭാഗം നല്ല പതുപതുത്തതുമായ ഏത്തപ്പഴം അപ്പം റെഡി.
READ ALSO Snacks ചായക്കൊപ്പം കഴിക്കാൻ കിടിലം ‘കിടുത’ ഉണ്ടാക്കാം