Honey ball Grape Juice | ഹണിബാൾ ഗ്രേപ്പ് ജ്യൂസ്

ആവശ്യമുള്ള സാധനങ്ങൾ

മുന്തിരി -അര കിലോ

പഞ്ചസാര -ആവശ്യത്തിന്​

വെള്ളം -ആവശ്യത്തിന്​

ഐസ് ക്യൂബ്​ -നാലോ അഞ്ചോ എണ്ണം

തേൻ -രണ്ട്​ ടീസ്​പൂൺ

തയാറാക്കുന്ന വിധം

   നന്നായി കഴുകി വൃത്തിയാക്കിവെച്ച മുന്തിരിയിലേക്ക്  ആവശ്യത്തിന്​ ​വെള്ളം ​ഒഴിക്കുക (എത്ര ഗ്ലാസ്​ ​ജ്യൂസ്​ വേണോ അതിനനുസരിച്ച്​ വെള്ളം). 

   ഇതിലേക്ക്​ ആവശ്യത്തിന്​ പഞ്ചസാര ചേർത്ത്​ അടുപ്പത്തുവെച്ച്​ തിളപ്പിക്കുക. 

  രണ്ടുമൂന്ന്​ മിനിറ്റ്​ തിളപ്പിച്ചശേഷം തീ ഓഫ് ചെയ്യുക. 

  ശേഷം തിളപ്പിച്ച മുന്തിരി ഒരു പാത്രത്തിലേക്ക്​ അരിച്ച്​ മാറ്റിവെക്കുക.

 തണുത്തതിനുശേഷം മുന്തിരിയുടെ തൊലി കളയുക.

  അരിച്ചു മാറ്റിവെച്ച വെള്ളവും മാറ്റിവെക്കുക. 

  വെള്ളം ചൂടാറിയ ശേഷം അതിലേക്ക്​ തൊലി കളഞ്ഞ മുന്തിരിയും​ രണ്ടു​ ടീസ്​പൂൺ തേനും ചേർക്കുക. 

   ഒന്നോ രണ്ടോ മണിക്കൂർ ഫ്രിഡ്​ജിൽ സൂക്ഷിക്കുക.

    നല്ല തണുത്ത ഹണിബാൾ ഗ്രേപ്പ് ജ്യൂസ് റെഡി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക