ദഹനക്കേടും ഗ്യാസും അസിഡിറ്റിയും നിരന്തരം പലരെയും ബാധിക്കുന്ന പ്രശ്നമാണ്. എന്തെങ്കിലും കഴിച്ചാലുടനെ ഗ്യാസ് കയറുക, അസിഡിറ്റി ഉണ്ടാകുക എന്നിവ ദിവസവും നേരിടുന്ന പലരും നമ്മുടെയിടയിലുണ്ട്. വയറ്റിലുണ്ടാകുന്ന പ്രശ്നങ്ങൾ കുടൽ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
read more ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ എങ്ങനെ കണ്ടെത്താം? ഈ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക
ഇത്തരത്തിൽ വയറ്റിലുണ്ടാകുന്ന ദഹനക്കേട്, ഗ്യാസ്, അസിഡിറ്റി തുടങ്ങിയവ സംഭവിക്കുന്നത് മോശമായ ഭക്ഷണക്രമത്തിന്റേതാണ്. നമ്മൾ പിന്തുടരുന്ന ഭക്ഷണം, സമയം, വിരുദ്ധാഹാരങ്ങൾ, പുകവലി, മദ്യപാനം തുടങ്ങിയവ കുടലിനെ സാരമായി ബാധിക്കും. ഇത് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
വയറിന്റെ പ്രശ്നങ്ങൾ മാറാൻ എന്തെല്ലാം ചെയ്യാം?
ഭക്ഷണം
ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും അളവിന്റെ കാര്യത്തിലും ശ്രദ്ധ വേണം. വയർ നിറയെ ഭക്ഷണം കഴിക്കാതിരിക്കുക. വിശപ്പിന്റെ 80 ശതമാനം മാത്രമേ വയർ നിറയ്ക്കാവു. പണ്ടുള്ളവർ പറയുന്നത് പോലെ വയർ ശകലം ഒഴിച്ചിടണം. കാരണം , ദഹനരസങ്ങളും ദ്രാവകങ്ങളും സ്രവിക്കാനും ദഹനത്തിനായി ഭക്ഷണം നീക്കാനും മതിയായ ഇടം ഇവിടെ നിന്നുമാണ് ലഭിക്കുക. ദഹനപ്രക്രിയ സുഗമമായ രീതിയിൽ നടക്കുന്നതിനായി ഭക്ഷണശേഷം 100 സ്റ്റെപ്സ് നടക്കുക.
സോഡയും, കൂൾ ഡ്രിങ്ക്‌സും
ഒരു നല്ല ബിരിയാണിക്കൊപ്പം ഡ്രിങ്ക്സുകൾ കുടിക്കാൻ പലർക്കും ഇഷ്ട്ടമാണ്. കൂടുതൽ ഭക്ഷണം കഴിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് പലരുടെയും ധാരണ. പക്ഷേ, യാഥാർത്ഥ്യം നേരെ വിപരീതമാണ്. ഈ പാനീയങ്ങൾ ആമാശയത്തെ ബാധിക്കും . അപ്പോഴാണ് ശരീരം ഉമിനീരും എൻസൈമും ഇല്ലാതെ എല്ലാ ഭക്ഷണവും ദഹിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് മലബന്ധത്തിലേക്കും, ഗ്യാസിലേക്കും നയിക്കുന്നു
വിരുദ്ധാഹാരങ്ങൾ
ഓരോ ഭക്ഷണത്തിലെയും ചേരുവകൾ വ്യത്യസ്തമാണ്. ചിലത് ശരീരത്തിന് പോസ്റ്റീവ് ഫലങ്ങൾ നൽകും. മറ്റു ചിലത് ദോഷകരമായി ബാധിക്കും. അതിനാൽതന്നെ ഒരു ദിവസത്തെ ഭക്ഷണ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ വേണം. ഉച്ചഭക്ഷണത്തിനും പ്രഭാത ഭക്ഷണത്തിനുമൊപ്പം പഴങ്ങൾ മിക്സ് ചെയ്യരുത്. പച്ചക്കറികൾ, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ എന്നിവ ഒരുമിച്ച് കഴിക്കുക. ഭക്ഷണം കഴിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം പഴങ്ങൾ കഴിക്കുക. ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപായി പഴങ്ങൾ കഴിക്കാം. എല്ലാത്തരത്തിലുള്ള ഭക്ഷണവും ഒരുമിച്ചു കഴിക്കരുത്. ഇത് വയറ്റിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും
നമ്മുടെ ഭക്ഷണ ശീലങ്ങൾ നന്നായിരുന്നാൽ ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ വരില്ല. പ്രധാനപ്പെട്ട കാര്യം അതായത് സമയങ്ങളിൽ ഭക്ഷണം മിതമായ അളവിൽ കഴിക്കുക എന്നതാണ്. ഉച്ചയ്ക്ക് ആഹാരം ഒഴിവാക്കിയതിന് ശേഷം രാത്രിയിൽ വയറു നിറയെ കഴിക്കുന്നത് കുടലിനെ പ്രശ്നത്തിലാക്കും. അതിനാൽ നല്ല ഭക്ഷണ ശീലങ്ങൾ പിന്തുടരുക
read more രാത്രിയിൽ കിടക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?