അയോദ്ധ്യ: ചിക്കൻ വിഭവങ്ങളിൽ ലോകത്തിൽ തന്നെ മുൻനിരയിലുള്ള ബ്രാൻഡായ കെഎഫ്‌സിയെ അയോദ്ധ്യയിലേക്ക് സ്വാഗതം ചെയ്ത് ജില്ലാ ഭരണകൂടം. എന്നാൽ സസ്യാഹാരം മാത്രമേ വിൽക്കൂ എന്ന നിബന്ധന പാലിക്കുകയാണെങ്കിൽ കെഎഫ്‌സിക്ക് അനുമതി നൽകാമെന്ന് അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ട്.
വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ചാൽ കെ.എഫ്.സിക്ക് പോലും സ്ഥലം നൽകാൻ തങ്ങൾ തയ്യാറാണെന്ന് സർക്കാർ ഉദ്യോഗസ്ഥനായ വിശാൽ സിങ് വ്യക്തമാക്കി. ക്ഷേത്രത്തോട് ചേർന്ന പഞ്ച് കോസി മാർഗിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയിൽ മാംസവും മദ്യവും വിളമ്പുന്നത് നിരോധിച്ചിട്ടുണ്ട്. രാമക്ഷേത്രത്തോട് ചേർന്നുള്ള 15 കിലോമീറ്റർ പരിധിയിലാണ് ഈ നിരോധനം.
അയോധ്യയിൽ പുതിയ സ്റ്റോറുകൾ തുടങ്ങാൻ വിവിധ കമ്പനികളിൽനിന്ന് ഓഫറുകൾ ഉണ്ടെന്ന് വിശാൽ സിങ് പറഞ്ഞു. ഞങ്ങൾ അവരെയെല്ലാം ഇരുകൈകളും നീട്ടി സ്വീകരിക്കും. പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവർ പഞ്ച് കോസിക്കുള്ളിൽ നോൺ വെജ് ഭക്ഷണം വിളമ്പരുത് -വിശാൽ സിങ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















