ന്യൂഡല്‍ഹി: എന്‍.സി.പി. ശരദ് പവാര്‍ പക്ഷത്തിന് പുതിയ പേര് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരദ്ചന്ദ്ര പവാര്‍ എന്നാണ് പുതിയ പേര്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാറിന് എൻ.സി.പിയുടെ പേരും ചിഹ്നവും അനുവദിച്ചതിന് പിന്നാലെയാണ് ശരദ് പവാർ പക്ഷം പുതിയ പേരിട്ടത്.
അജിത് പവാര്‍ നേതൃത്വം നല്‍കുന്നതാണ് യഥാര്‍ഥ എന്‍.സി.പി എന്ന് ചൊവ്വാഴ്ച തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നമായ ക്ലോക്കും അജിത് പവാര്‍ പക്ഷത്തിന് നല്‍കിയ കമ്മിഷന്‍, ബുധനാഴ്ച പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കാന്‍ ശരദ് പവാര്‍പക്ഷത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് ചന്ദ്ര പവാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് റാവു പവാര്‍, എന്‍.സി.പി. ശരദ് പവാര്‍ എന്നീ മൂന്നുപേരുകളാണ് ശരദ് പവാര്‍പക്ഷം തിരഞ്ഞെടുപ്പു കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ചത്. അതേസമയം പേരും ചിഹ്നവും അജിത് പവാര്‍പക്ഷത്തിന് നല്‍കിയ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരദ് പവാര്‍ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
1999-ലാണ് ശരദ് പവാര്‍ എന്‍.സി.പി. സ്ഥാപിച്ചത്. അനന്തരവന്‍ കൂടിയായ അജിത് പവാര്‍ ഭൂരിപക്ഷം എം.എല്‍.എമാരുമായി ഏകനാഥ് ഷിന്ദേ സര്‍ക്കാരില്‍ ചേര്‍ന്നതോടെയാണ് എന്‍.സി.പി. പിളര്‍ന്നതും ഔദ്യോഗിക പാര്‍ട്ടി ഏതെന്നുമുള്ള ചോദ്യം ഉയര്‍ന്നതും.
പാർട്ടി പിളർത്തി ബിജെപിയോടൊപ്പം ചേർന്ന അജിത് പവാർ പക്ഷത്തെ കമ്മീഷൻ അംഗീകരിച്ചത് ശരദ് പവാർ പക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു. ആറ് മാസത്തിനുള്ളിൽ പത്ത് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദം കേട്ടത്. ഒടുവിൽ തങ്ങളാണ് യഥാർഥ എൻസിപിയെന്ന അജിത് പവാർ പക്ഷത്തിന്റെ വാദം കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എൻ.സി.പി എം.എൽ.എമാരും ഏക്നാഥ് ഷിൻഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചിരുന്നു. ബി.ജെ.പിക്കൊപ്പം ചേർന്നെങ്കിലും ശരദ് പവാറിനെ തള്ളിപ്പറയാൻ അജിത് തയ്യാറായിരുന്നില്ല. അജിത്തിന്റെ ഓഫീസിൽ ശരദ് പവാറിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. ശരദ് പവാർ അജിത്തുമായി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















