സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മലയന്‍കീഴ് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഇ- മുറ്റം ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാമിലെ പഠിതാക്കളുടെ സംഗമവും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നാളെ (09.02.2024) നടക്കും. രാവിലെ 10.30ന് മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കുന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം മുഖ്യപ്രഭാഷണം നടത്തും.
സ്മാര്‍ട്ട് ഫോണ്‍ സ്മാര്‍ട്ടായി ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന പദ്ധതിയിലൂടെ മലയിന്‍കീഴ് ഗ്രാമ പഞ്ചായത്തിലെ 650 പേരാണ് ഡിജിറ്റല്‍ ലിറ്ററസി നേടിയത്. എല്ലാ വാര്‍ഡുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിലും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുമാണ് ക്ലാസുകള്‍ നടന്നത്. അന്‍പത് ഇന്‍സ്ട്രക്ടര്‍മാരെയാണ് ക്ലാസുകള്‍ക്കായി നിയോഗിച്ചത്.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ സാധ്യതകള്‍, ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ പണമിടപാടുകള്‍, സോഷ്യല്‍ മീഡിയ, ഇ മെയിലും സര്‍ക്കാര്‍ സേവനങ്ങളും എന്നിങ്ങനെ അഞ്ച് പാഠഭാഗങ്ങളാണ് ഉണ്ടായിരുന്നത്.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ വി. ആര് സലൂജ, എം.ജലീല്‍, എസ്.സുനിത, വിളപ്പില്‍ രാധാകൃഷ്ണന്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.എസ് മോഹന്‍കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക